Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:56 AM IST Updated On
date_range 5 Jan 2018 10:56 AM ISTസി.പി.എം നേതാവ് ആർ.എസ്.എസിെൻറ വേദിയിലെത്തിയത് വിവാദമായി
text_fieldsbookmark_border
പാനൂർ: സി.പി.എം-ബി.ജെ.പി സംഘർഷം പാനൂർ മേഖലയിൽ അസ്വസ്ഥത പടർത്തുമ്പോൾ, ആർ.എസ്.എസ് പരിപാടിയിലെ സി.പി.എം നേതാവിെൻറ സാന്നിധ്യം ചർച്ചയായി. പാനൂർ യു.പി സ്കൂളിൽ നടന്ന ആർ.എസ്.എസിെൻറ സേവനവിഭാഗമായ സേവാഭാരതിയുടെ ഓഫിസ് ഉദ്ഘാടന പരിപാടിയിലാണ് സി.പി.എം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ. പ്രേമൻ പങ്കെടുത്തത്. സി.പി.എം പ്രവർത്തകർക്കു നേരെ വ്യാപകമായി നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ ആർ.എസ്.എസാണെന്ന് സി.പി.എം ആരോപിക്കുേമ്പാൾ തന്നെ ലോക്കൽ സെക്രട്ടറി ആർ.എസ്.എസിെൻറ വേദിയിലെത്തിയത് വിവാദമായിരിക്കുകയാണ്. പാർട്ടിയുടെ അറിവില്ലാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്നും വിഷയത്തിൽ പ്രേമനോട് വിശദീകരണം തേടുമെന്നും പാനൂർ ഏരിയ സെക്രട്ടറി കെ.ഇ. കുഞ്ഞബ്ദുല്ല പറഞ്ഞു. ഏതാനും വർഷം മുമ്പ് പാനൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസുകാരനായ പ്രസിഡൻറിനെതിരെ അവിശ്വാസപ്രമേയം വന്നപ്പോൾ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ സി.പി.എമ്മും ബി.ജെ.പിയും ഒന്നിച്ചു പ്രവർത്തിച്ച സംഭവത്തിൽ അന്ന് പഞ്ചായത്ത് അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന കെ.കെ. പ്രേമനെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. അതേസമയം, പരിപാടിയിൽ സി.പി.എം പാനൂർ ലോക്കൽ സെക്രട്ടറി കെ.കെ. പ്രേമൻ പങ്കെടുത്തത് വിവാദമാക്കുന്നത് ദൗർഭാഗ്യകരമാണെന്ന് സേവാഭാരതി പാനൂർ മേഖല സെക്രട്ടറി വിപി. ജിതേഷ് അറിയിച്ചു. വിവിധ രാഷ്ട്രീയ നേതാക്കൾ സേവാഭാരതിയുടെ യൂനിറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തിട്ടുണ്ട്. സേവാഭാരതിക്ക് രാഷ്ട്രീയ, സാമുദായിക കാഴ്ചപ്പാടില്ല. കഴിഞ്ഞദിവസം നടന്ന പരിപാടിയിൽ നിർധനരായ വിദ്യാർഥികൾക്ക് വിതരണംചെയ്ത സ്കോളർഷിപ്പ് ഏറ്റുവാങ്ങിയത് എല്ലാ മതവിഭാഗത്തിലും ഉൾപ്പെട്ടവരാണ്. സേവാഭാരതിയുടെ പരിപാടിയിൽ മുമ്പും സി.പി.എം നേതാക്കൾ പങ്കെടുത്തതാണ്. ഇതു വിവാദമാക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമാണുള്ളതെന്നും പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, സി.പി.എം--ബി.ജെ.പി സംഘർഷം പരിഹരിക്കാൻ ഇരു നേതൃത്വങ്ങെളയും ഉൾപ്പെടുത്തി പാനൂർ സി.ഐ വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ഉഭയകക്ഷി ചർച്ചയും പ്രാദേശികതലത്തിൽ കമ്മിറ്റികളും രൂപവത്കരിച്ച് വരുന്നതിനിടയിൽ ആർ.എസ്.എസ് പരിപാടിയിൽ സി.പി.എം നേതാവ് പങ്കെടുത്തത് സമാധാനകാംക്ഷികൾക്ക് ആശ്വാസം പകരുന്നതാണെന്നും വാദമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story