Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:56 AM IST Updated On
date_range 5 Jan 2018 10:56 AM ISTകൊട്ടിയൂർ പീഡനക്കേസ്: വിചാരണത്തീയതി 30ന് പ്രഖ്യാപിക്കും
text_fieldsbookmark_border
തലശ്ശേരി: വൈദികൻ മുഖ്യപ്രതിയായ കൊട്ടിയൂർ പീഡനക്കേസിെൻറ വിചാരണത്തീയതി തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജനുവരി 30ന് പ്രഖ്യാപിക്കും. അന്നേദിവസം കേസിലെ മുഴുവൻ പ്രതികളോടും കോടതിയിൽ ഹാജരാകാൻ ജഡ്ജി പി.എൻ. വിനോദ് ഉത്തരവിട്ടു. വിചാരണകൂടാതെ കേസിൽനിന്ന് ഒഴിവാക്കണമെന്ന് അപേക്ഷിച്ച് നാലു പ്രതികൾ ഹൈകോടതിയിൽ സമർപ്പിച്ച ഹരജി കഴിഞ്ഞദിവസം തള്ളിയതിനെ തുടർന്നാണ് തലശ്ശേരി കോടതിയിൽ വിചാരണ ആരംഭിക്കാനുള്ള തടസ്സം നീങ്ങിയത്. ഹൈകോടതി ഉത്തരവ് പ്രതിഭാഗത്തോട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. -പള്ളിമേടയിൽ കമ്പ്യൂട്ടർ പരിശീലിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കുറ്റത്തിന് ഫാ. റോബിൻ വടക്കുംചേരി ഉൾപ്പെടെ 10 പേരാണ് പ്രതിസ്ഥാനത്തുള്ളത്. 2016 ഫെബ്രുവരി 22ന് അറസ്റ്റിലായ മുഖ്യപ്രതിയായ ഫാ. റോബിൻ വടക്കുംചേരി ഇപ്പോഴും റിമാൻഡിലാണുള്ളത്. മറ്റ് ഒമ്പതു പ്രതികളും ജാമ്യത്തിലാണ്. കഴിഞ്ഞ ഏപ്രിൽ 20ന് പ്രതികൾക്കെതിരെയുള്ള കുറ്റപത്രം പേരാവൂർ പൊലീസ് തലശ്ശേരി കോടതിയിൽ സമർപ്പിച്ചിരുന്നുവെങ്കിലും ഹൈകോടതി ഇടപെട്ടതിനെ തുടർന്ന് വിചാരണ ആരംഭിക്കാനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story