Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:56 AM IST Updated On
date_range 5 Jan 2018 10:56 AM ISTപഞ്ചായത്ത് ദിനാഘോഷം: എല്ലാ പഞ്ചായത്തിൽനിന്നും 20,000 രൂപ പിരിക്കാനൊരുങ്ങുന്നു
text_fieldsbookmark_border
വൈ. ബഷീർ കണ്ണൂർ: വർധിച്ച ചെലവുകളാണ് സംസ്ഥാനസർക്കാറിെൻറ സാമ്പത്തിക പ്രയാസങ്ങൾക്ക് കാരണമെന്ന് പറയുേമ്പാഴും പഞ്ചായത്ത് ദിനാഘോഷത്തിെൻറ പേരിൽ ധൂർത്തിന് വഴിയൊരുങ്ങുന്നു. ഫെബ്രുവരി 18, 19 തീയതിയിലായി മലപ്പുറത്ത് നടക്കുന്ന പരിപാടിക്കായി ഒരു കോടിയിലധികം രൂപയാണ് തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പിരിച്ചെടുക്കാനൊരുങ്ങുന്നത്. ഇതുസംബന്ധിച്ച പഞ്ചായത്ത് വകുപ്പിെൻറ ഉത്തരവ് ഉടനെയുണ്ടാകും. 20,000 രൂപ വീതം ഒാരോ പഞ്ചായത്തിനിന്ന് പിരിക്കുന്നതിനാണ് നീക്കം. മിക്ക പഞ്ചായത്തും പ്ലാൻ ഫണ്ടിൽനിന്നാണ് ഇൗ തുക നൽകാറുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് അേസാസിയേഷെൻറയും തദ്ദേശവകുപ്പിെൻറയും ആഭിമുഖ്യത്തിലാണ് പഞ്ചായത്ത് ദിനാചരണം നടത്തുന്നത്. കാലങ്ങളായി ഇതിനുള്ള പണം തദ്ദേശസ്ഥാപനങ്ങളിൽനിന്ന് പിരിച്ചെടുക്കാറാണ് പതിവ്. ഇൗ വർഷത്തെ ദിനാചരണം വെട്ടിച്ചുരുക്കി പണം ഒാഖി ദുരിതബാധിതർക്ക് നൽകണമെന്ന് അസോസിയേഷനിൽ അംഗങ്ങളായ ചിലർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ദിനാചരണം കേമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് തുടരുന്നത്. ദിനാഘോഷത്തിൽ പെങ്കടുക്കുന്നവർക്ക് ട്രോളി ബാഗ് സമ്മാനമായി നൽകുന്നതിന് 68 ലക്ഷം രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ബാഗുകൾ ലഭിക്കുന്നതിനുള്ള ടെൻഡർ മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി കാര്യാലയത്തിൽനിന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി 13നാണ് ടെൻഡർ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. കഴിഞ്ഞവർഷം കണ്ണൂരിൽ നടത്തിയ പഞ്ചായത്ത് ദിനാഘോഷത്തിനായി 99,66,980 രൂപയാണ് പൊടിച്ചത്. കണ്ണൂർ ജില്ലയിലെ പഞ്ചായത്തുകളിൽനിന്ന് 15,000 രൂപ വീതവും മറ്റു ജില്ലയിലെ പഞ്ചായത്തുകളിൽനിന്ന് 10,000 രൂപയുമാണ് അന്ന് പിരിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story