Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:53 AM IST Updated On
date_range 5 Jan 2018 10:53 AM ISTതലയിൽ കമ്പിപ്പാര തുളച്ചുകയറി വാർപ്പ് തൊഴിലാളി ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
മട്ടന്നൂര്‍: ജോലിക്കിടെ രണ്ടാം നിലയിൽനിന്ന് താഴേക്ക് വീണ വാര്‍പ്പ് തൊഴിലാളിയുടെ തലയിൽ കമ്പിപ്പാര കയറി ഗുരുതരമായി പരിക്കേറ്റു. നടുവനാട് തലച്ചങ്ങാെട്ട കെ. സത്യനാണ് പരിക്കേറ്റത്. അപകടനില തരണംചെയ്യാത്ത സത്യൻ വെൻറിലേറ്ററിലാണ്. കല്ലേരിക്കര എൽ.പി സ്‌കൂളിനു സമീപത്തെ ജിജുവിെൻറ വീടിെൻറ രണ്ടാം നിലയിലെ വാര്പ്പിെൻറ പലക കമ്പിപ്പാര ഉപയോഗിച്ച് നീക്കുന്നതിനിടെയായിരുന്നു അപകടം. കൈയിലുണ്ടായിരുന്ന കമ്പിപ്പാരയുമായി വീണ സത്യന്‍ പാരക്ക് മുകളിലായാണ് വീണത്. താടിയെല്ലിൽ തുളച്ചുകയറിയ പിരി കമ്പി കൊണ്ടുണ്ടാക്കിയ പാര സത്യെൻറ തലയിലൂടെ ആറിഞ്ച് നീളത്തിൽ പുറത്തെത്തിയനിലയിലായിരുന്നു. വീഴ്ചയുടെ ശബ്ദം കേട്ടെത്തിയ സഹപ്രവര്‍ത്തകരും നാട്ടുകാരും ഫയര്‍ഫോഴ്‌സിന് വിവരം നൽകി. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉടൻ സത്യനെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കണ്ണൂർ ഫയർസ്റ്റേഷൻ ഒാഫിസർ പി.വി. പ്രകാശ്കുമാർ, അസി. സ്റ്റേഷൻ ഒാഫിസർ ടി. അജയൻ, ലീഡിങ് ഫയർമാൻ എ. കുഞ്ഞിക്കണ്ണൻ എന്നിവർ ആശുപത്രിയിലെത്തി. ഇരുഭാഗത്തുമായി പുറത്തേക്ക് നീണ്ടുകിടന്ന പാര ലീഡിങ് ഫയർമാൻ എ. കുഞ്ഞിക്കണ്ണൻ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് തലക്കുള്ളിലുണ്ടായിരുന്ന പാരയുടെ ബാക്കിഭാഗം നീക്കംചെയ്തത്. കല്ലേരിക്കര സ്വദേശിയായ സത്യന്‍ അടുത്തകാലത്താണ് താമസം നടുവനാട് തലങ്ങാേട്ടക്ക് മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story