Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹോക്കി പരിശീലന...

ഹോക്കി പരിശീലന ക്യാമ്പ് സമാപിച്ചു

text_fields
bookmark_border
തലശ്ശേരി: തലശ്ശേരി ബിയാട്രീസ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ പള്ളൂർ കസ്തൂർബാഗാന്ധി ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് അവധിക്കാല സൗജന്യ ഹോക്കി പരിശീലന ക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാഹി നിയോജകമണ്ഡലത്തിൽ രാജ്യാന്തര നിലവാരത്തിലുള്ള ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയം നിർമിക്കാൻ പുതുച്ചേരി മുഖ്യമന്ത്രിയുമായും സ്പോർട്സ് മന്ത്രിയുമായും ചർച്ച നടത്തുമെന്ന് എം.എൽ.എ പറഞ്ഞു. ബിയാട്രീസ് സ്പോർട്സ് ക്ലബ് പ്രസിഡൻറ് കെ.വി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു. മാഹി മേഖല സ്കൂൾ സി.ഇ.ഒ ഇൻചാർജ് ഉത്തമരാജ് മാഹി, കായികാധ്യാപകൻ ശരൺമോഹൻ, ബിയാട്രീസ് ക്ലബ് സെക്രട്ടറി ടി.എം. നൂർ മുഹമ്മദ്, ട്രഷറർ കെ.പി. മുസ്തഫ, അഡ്വ. പി. ദിലേഷ്കുമാർ, ടി.എം. റഷീദ്, ബി. സിറാജുദ്ദീൻ, കെ.കെ. റാഷിദ്, പി.എൻ. ഗിരീഷ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ താൽപര്യം കണക്കിലെടുത്ത് ശനി, ഞായർ ദിവസങ്ങളിലും വേനലവധിക്കാലത്തും ഹോക്കി പരിശീലന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു. താൽപര്യമുള്ള തലശ്ശേരി, മാഹി മേഖലയിലെ കുട്ടികൾ 9847410741, 9847219306 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story