Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:53 AM IST Updated On
date_range 5 Jan 2018 10:53 AM ISTചരക്കുലോറി നിയന്ത്രണംവിട്ട് ഓവുചാലിൽ താഴ്ന്നു
text_fieldsbookmark_border
തലശ്ശേരി: ട്രാഫിക് നിയമം തെറ്റിച്ച് ഒാടിയ ചരക്കുലോറി നിയന്ത്രണംവിട്ട് ജില്ല കോടതി വളവിലെ ഓവുചാലിൽ താഴ്ന്നു. വ്യാഴാഴ്ച പുലർച്ചയാണ് അപകടം. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള നാഷനൽ െപർമിറ്റ് ലോറിയാണ് കണ്ണൂർ ഭാഗത്തേക്ക് പോകുന്നതിനിടെ കോടതിക്കടുത്ത അപകടവളവിലെ ഓവുചാലിൽ വീണത്. ലോറിക്കും മതിലിനും നാശം സംഭവിച്ചു. ദേശീയപാതയിൽ കണ്ണൂർ ഭാഗത്തേക്ക് ഇടതുവശത്തെ റോഡിലൂടെ പോകേണ്ട ലോറി വലത് ഭാഗത്തേക്ക് വെട്ടിച്ചോടിയതാണ് അപകടകാരണം. റിക്കവറി വാഹനത്തിെൻറ സഹായത്തോടെ പിന്നീട് ലോറി ഉയർത്തിയെടുത്തു. ലോറി പൊലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story