Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:53 AM IST Updated On
date_range 5 Jan 2018 10:53 AM ISTഏരുമ്മൽവയൽ^കാഞ്ഞിരത്തറ ബൈപാസ് നിർമാണം ഉപേക്ഷിക്കണം
text_fieldsbookmark_border
ഏരുമ്മൽവയൽ-കാഞ്ഞിരത്തറ ബൈപാസ് നിർമാണം ഉപേക്ഷിക്കണം കണ്ണൂർ-: വെങ്ങളം ബൈപാസ് ഡിവിഷനിലെ 148--171 കി. മീറ്റർ പ്രോജക്ടിൽപെട്ട ഏരുമ്മൽവയൽ-കാഞ്ഞിരത്തറ അലെയിൻമെൻറിലൂടെയുള്ള നിർമാണം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കലക്ടർക്ക് നിവേദനം നൽകി. അലെയിൻമെൻറ് ഏരിയയിൽ 64 വീടുകളും വർഷങ്ങളായി ജനങ്ങൾ ആരാധന നടത്തുന്ന രണ്ടു ക്ഷേത്രങ്ങളും അറബിക് അക്കാദമിയുമുണ്ട്. ആദ്യം നിശ്ചയിച്ച അലെയിൻമെൻറ് മാറ്റാൻ പറഞ്ഞ കാരണം വീടുകളുടെ ആധിക്യമെന്നായിരുന്നു. എന്നാൽ, പുതിയ അലെയിൻമെൻറിലും വീടുകളുെട എണ്ണത്തിൽ കുറവില്ല. ജനസാന്ദ്രതയുള്ള പ്രദേശത്തു കൂടിയുള്ള ബൈപാസ് നിർമാണം വൻ കുടിയിറക്കിന് കാരണമാകും. അതിനാൽ ഈ അലെയിൻമെൻറിലൂടെയുള്ള ബൈപാസ് നിർമാണം ഒഴിവാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കർമസമിതി ജനറൽ കൺവീനർ എൻ.എം. കോയയുടെ നേതൃത്വത്തിൽ സഹധർമൻ, സുഗുണൻ, മനാഫ്, നൗഫൽ, താജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് നിവേദനം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story