Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:53 AM IST Updated On
date_range 5 Jan 2018 10:53 AM ISTസിറ്റിയിലും പരിസരത്തും പൊലീസ് സി.സി.ടി.വി കാമറ സ്ഥാപിക്കും
text_fieldsbookmark_border
കണ്ണൂർ സിറ്റി: പൊതുജനങ്ങളുമായി സഹകരിച്ച് സിറ്റിയിലും പരിസരത്തും സി.സി.ടി.വി കാമറ സ്ഥാപിക്കാനൊരുങ്ങി സിറ്റി പൊലീസ്. ആയിക്കര ഹാർബറിലും സിറ്റി സ്റ്റേഷൻ പരിധിയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്ഥലങ്ങൾ, പ്രധാന നിരത്തുകൾ തുടങ്ങിയ സ്ഥലങ്ങളിലുമാണ് കാമറ സ്ഥാപിക്കാൻ സിറ്റി സി.ഐ കെ.വി. പ്രമോദിെൻറ നേതൃത്വത്തിലുള്ള സംഘം തയാറെടുക്കുന്നത്. 13 ലക്ഷത്തിെൻറ പദ്ധതികളാണ് തയാറാക്കിയതെന്നും ഈ മാസാവസാനം പദ്ധതിയുടെ രൂപരേഖ തയാറാകുമെന്നും സി.ഐ കെ.വി. പ്രമോദ് 'മാധ്യമ'ത്തോട് പറഞ്ഞു. കണ്ണൂർ സിറ്റി പ്രവാസിക്കൂട്ടായ്‌മയെ (കെ.സി.പി.കെ) കൂടാതെ സന്നദ്ധ സംഘടനകൾ, പൊതുജനങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയവയും സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. കാമറ സ്ഥാപിച്ചാൽ കുറ്റകൃത്യം തടയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പദ്ധതിക്കായി കെ.സി.പി.കെ ഭാരവാഹികൾ രണ്ടുലക്ഷം രൂപ സി.ഐക്ക് കൈമാറി. ചടങ്ങിൽ ടി.കെ. ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ബിത്തിൻറവിട, ഹുമയൂൺ ആനയിടുക്ക്, എസ്.വി. ഫസൽ, അഷ്‌റഫ് ബംഗാളിമൊഹല്ല, നൗഷാദ് തമ്പുരാൻകണ്ടി, സി.എച്ച്. അഷ്‌റഫ്, ഫൈസൽ കുട്ടിയാപുറത്ത്, ടി.പി. ഖലീൽ, പി.വി. നസീർ, കാസിം ആയിക്കര, ശറഫുദ്ദീൻ അരട്ടക്കപ്പള്ളി, സിദ്ദീഖ് കുരിക്കളകത്ത്, എം. നൗഷാദ്, റഫീഖ് മാങ്കടവൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story