Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതിരൂർ-^ ഇരിക്കൂർ^ -...

തിരൂർ-^ ഇരിക്കൂർ^ - മട്ടന്നൂർ റോഡ്​ നവീകരണം ഇഴയുന്നു

text_fields
bookmark_border
തിരൂർ-- ഇരിക്കൂർ- - മട്ടന്നൂർ റോഡ് നവീകരണം ഇഴയുന്നു ഇരിക്കൂർ: മൂന്നുമാസം മുമ്പ് തുടങ്ങിയ തിരൂർ- - ഇരിക്കൂർ -- മട്ടന്നൂർ റോഡി​െൻറ വീതികൂട്ടി മെക്കാഡം ടാറിങ്ചെയ്യുന്ന പ്രവൃത്തി പാതിവഴിയിൽ നിലച്ചു. നിർദിഷ്ട കണ്ണൂർ വിമാനത്താവളത്തിലേക്ക് മലയോരമേഖലയിൽനിന്ന് എളുപ്പത്തിൽ മട്ടന്നൂരിലെത്തുന്ന റോഡി​െൻറ പ്രവൃത്തിക്ക് 21 കോടി രൂപ കേന്ദ്ര റോഡ് വികസന പദ്ധതിയിൽനിന്ന് അനുവദിച്ചിരുന്നു. റോഡി​െൻറ വീതി പത്ത് മീറ്ററിൽ നിശ്ചയിക്കുകയും അഞ്ചരമീറ്റർ മെക്കാഡം ടാറിങ് നടത്തുന്നതിനും ഓവുചാലുകളും നിർമിക്കാൻ എസ്റ്റിമേറ്റിൽ പദ്ധതിയുണ്ട്. കൂടാതെ എട്ട് കലുങ്കുകളും നിർമിക്കേണ്ടതുണ്ട്. ഈ റോഡിൽ പതിനഞ്ചോളം കലുങ്കുകൾ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രവൃത്തി തുടങ്ങി മുടങ്ങാതെ 18 മാസംകൊണ്ട് പണി പൂർത്തിയാക്കുമെന്ന് കരാറുകാർ ഉദ്ഘാടന ചടങ്ങിൽ ഉറപ്പുനൽകിയെങ്കിലും മൂന്നാഴ്ചയിലധികമായി പൂർണമായും നിലച്ചിരിക്കുകയാണ്. പാതയിലെ കലുങ്കുകളുടെ പാതി പ്രവൃത്തി നടത്തി നിർത്തിവെച്ചിരിക്കുകയാണ്. റോഡി​െൻറ സർവേയും അളക്കലും പൂർത്തിയായി. റോഡിനായി പലരും സ്വന്തം സ്ഥലം വിട്ടുനൽകുകയും ചെയ്തു. പാതക്ക് വീതികൂട്ടേണ്ട സ്ഥലങ്ങളിൽ െജ.സി.ബി ഉപയോഗിക്കുകയും ചെയ്തതോടെ ഈ മേഖലകളിൽ പൊടിശല്യം വർധിച്ചിരിക്കുകയാണ്. നാട്ടുകാർ നിരവധിതവണ പ്രക്ഷോഭങ്ങൾ നടത്തിയശേഷമാണ് ഈ റോഡി​െൻറ പണി തുടങ്ങിയത്. പണി പുനരാരംഭിക്കാൻ വികസന സമിതിയുടെ നേതൃത്വത്തിൽ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story