Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവാർഷികാഘോഷവും...

വാർഷികാഘോഷവും യാത്രയയപ്പും

text_fields
bookmark_border
ആലക്കോട്: ആലക്കോട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളി​െൻറ 'ഉണർവ് 2018' 65ാം വാർഷികവും യാത്രയയപ്പും വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് എൻ.എസ്.എസ് സ്കൂൾ അങ്കണത്തിൽ വിവിധ കലാപരിപാടികളോടെ നടക്കും. കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനംചെയ്യും. പി.ടി.എ പ്രസിഡൻറ് എം.പി. മുരളിദാസ് അധ്യക്ഷതവഹിക്കും. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും തളിപ്പറമ്പ് താലൂക്ക് യൂനിയൻ പ്രസിഡൻറുമായ വി. രാഘവൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. പി.കെ. ഗിരിജ മണി, അജിത് വർമ, സി. ഭാസ്കരൻ, എം.എച്ച്. സുരയ്യ എന്നിവർ സംസാരിക്കും. സഹായവിതരണം ആലക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്വിങ് കരുവഞ്ചാൽ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നിർധനരോഗികൾക്കുള്ള ധനസഹായ വിതരണവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. കരുവഞ്ചാൽ യൂനിറ്റ് പ്രസിഡൻറ് ജെയിംസ് പുത്തൻപുര ഉദ്ഘാടനം ചെയ്തു. യൂത്ത്വിങ് പ്രസിഡൻറ് സി.കെ. അബ്ദു അധ്യക്ഷതവഹിച്ചു. കണിയാൻചാൽ സ്വദേശിക്കാണ് ധനസഹായം നൽകിയത്. ടോമി ജോസഫ്, പി.എസ്. അബ്ദുൽ മജീദ്, റോയി പുളിക്കൽ, റഷീദ് മെൻസ്വേൾഡ്, വി.എ. ആൻറണി, ജോൺ തെക്കേപറമ്പിൽ, പ്രശാന്ത് ഇടപ്പറമ്പിൽ, അരുൺലാൽ, തോമസ് പുത്തൻപുരം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story