Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവ്യാപാരി ജില്ല...

വ്യാപാരി ജില്ല കമ്മിറ്റിക്കെതിരെ വിമർശനം

text_fields
bookmark_border
ശ്രീകണ്ഠപുരം: പ്ലാസ്റ്റിക് കാരിബാഗി​െൻറ പേരിൽ കലക്ടറുടെ നേതൃത്വത്തിൽ ചെറുകിട വ്യാപാരികളുടെ ലൈസൻസ് റദ്ദ്ചെയ്യുന്നതടക്കമുള്ള പീഡനങ്ങൾ തുടരുമ്പോഴും വ്യാപാരി ----------------ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ഇടപെടലുകൾ ശക്തമല്ലാത്തതിനാൽ ശ്രീകണ്ഠപുരം യൂനിറ്റ് ജനറൽ ബോഡിയിൽ ജില്ല കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനം. ഇന്നലെ വൈകീട്ട് വ്യാപാരഭവനിൽ ചേർന്ന യോഗത്തിലാണ് ജില്ല നേതൃത്വത്തി​െൻറ നിലപാടിനെതിരെ വിമർശനമുണ്ടായത്. യൂനിറ്റ് തലങ്ങളിൽ വ്യാപാരികൾക്കെതിരെ ഭരണകൂടം പ്രവർത്തിക്കുമ്പോൾ ജില്ല കമ്മിറ്റി മൗനം നടിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അംഗങ്ങൾ തുറന്നടിച്ചു. യൂനിറ്റ് പ്രസിഡൻറ് മാമുഹാജി ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ജില്ല കമ്മിറ്റിക്ക് യൂനിറ്റി​െൻറ പ്രതിഷേധം എഴുതിക്കൊടുക്കാനും യോഗം തീരുമാനിച്ചു. ശ്രീകണ്ഠപുരത്ത് ഇനി പ്ലാസ്റ്റിക്കി​െൻറ പേരിൽ ഉദ്യോഗസ്ഥരുടെ പരിശോധന നടന്നാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. യോഗത്തിൽ യൂനിറ്റ് പ്രസിഡൻറ് സി.സി. മാമുഹാജി അധ്യക്ഷത വഹിച്ചു. സി.കെ. അലക്സ്, ഷാബി ഈപ്പൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story