Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2018 10:56 AM IST Updated On
date_range 4 Jan 2018 10:56 AM ISTഅംഗീകാര നിറവിൽ ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം
text_fieldsbookmark_border
പയ്യന്നൂർ: ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രം അംഗീകാരത്തിെൻറ നിറവിൽ. കേന്ദ്ര സർക്കാറിെൻറ സ്വച്ഛ് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിലാണ് ജില്ലയിലെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമായി ചെറുതാഴം കുടുംബാരോഗ്യ കേന്ദ്രത്തിന് കായകൽപ പുരസ്കാരം ലഭിച്ചത്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, സേവന നിലവാരം തുടങ്ങിയവ പരിഗണിച്ചാണ് രണ്ടുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡിന് തെരഞ്ഞെടുത്തത്. രണ്ട് തലത്തിലുള്ള പരിശോധനകൾക്കൊടുവിലാണ് പിലാത്തറ ടൗണിനടുത്തുള്ള ഈ ആതുരാലയം ജില്ലയിൽ ഒന്നാമതെത്തിയത്. പൊതുശുചിത്വം, രോഗികൾക്കും കൂടെ വരുന്നവർക്കും ഒരുക്കിയ കുടിവെള്ള ലഭ്യത, എയർപോർട്ട് മാതൃകയിലുള്ള ഇരിപ്പിടം, ടെലിവിഷൻ, ഡിജിറ്റൽ ടോക്കൺ സംവിധാനം, ശിശുസൗഹൃദ പ്രതിരോധ കുത്തിവെപ്പ് മുറി, ഡെൻറൽ യൂനിറ്റ്, സ്ത്രീ സൗഹൃദ വിശ്രമമുറി, നാപ്കിൻ വെൻഡിങ് ഉപകരണം, നാപ്കിൻ ഇൻസിനറേറ്റർ, കുട്ടികൾക്കുള്ള ഇൻഡോർ കളിസ്ഥലം, സേവനങ്ങൾ വിവരിക്കുന്ന ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ്, ആശുപത്രി കാൻറീൻ, നിരീക്ഷണ മുറി, യോഗ പരിശീലനം, വിഷാദ രോഗനിർണയ ക്ലിനിക് തുടങ്ങിയവ നേട്ടത്തിനു പരിഗണിക്കാൻ കാരണമായി. ചെറുതാഴം ഗ്രാമ പഞ്ചായത്തിെൻറ മേൽനോട്ടവും ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെ പിന്തുണയും മികവിന് കാരണമായി. ടി.വി. രാജേഷ് എം.എൽ.എയുടെ നിരന്തര ഇടപെടൽ സ്ഥാപനത്തിെൻറ വളർച്ചക്ക് വളമായി. ഒപ്പം സാമ്പത്തികമായും മറ്റും സ്ഥാപനങ്ങളും നാട്ടുകാരും സഹായിച്ചു. നാഷനൽ ഹെൽത്ത് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. കെ.വി. ലതീഷ്, ഡി.എം.ഒ എന്നിവരുടെ ഉപദേശ നിർദേശങ്ങളും പ്രവർത്തനങ്ങൾക്ക് തണലായി. പഞ്ചായത്ത് 20 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ പ്രത്യേകമായി ഉൾപ്പെടുത്തി. ഇതിനു പുറമെ മാടായി സഹകരണ റൂറൽ ബാങ്ക്, ചെറുതാഴം സർവിസ് സഹകരണ ബാങ്ക്, റോട്ടറി ക്ലബ്, വ്യാപാരി വ്യവസായി സമിതി, പിലാത്തറ അർബൻ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങൾ സഹായങ്ങൾ നൽകി. ഉച്ചക്ക് രണ്ടു വരെയുണ്ടായിരുന്ന ഒ.പി വൈകീട്ട് ആറു വരെയായി ഉയർത്തിയതോടെ സ്ഥാപനം കൂടുതൽ ജനകീയമായി. വിലപിടിപ്പുള്ള മരുന്നുകൾ വരെ സൗജന്യമായി നൽകാനും ഇപ്പോൾ ഇവിടെ സൗകര്യമുണ്ട്. പുരസ്കാരലബ്ദിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജനുവരി 14ന് പിലാത്തറയിൽ ഘോഷയാത്ര നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. പ്രഭാവതി, വൈസ് പ്രസിഡൻറ് പി. കുഞ്ഞിക്കണ്ണൻ, മെഡിക്കൽ ഓഫിസർ ഡോ. രഞ്ജിത്ത് കുമാർ, കെ. ജനാർദനൻ, വി.വി. മനീഷ് എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story