Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസമരപ്പന്തലിൽ...

സമരപ്പന്തലിൽ രക്തസാക്ഷി കുടുംബാംഗങ്ങളുടെ ഉപവാസം

text_fields
bookmark_border
കണ്ണൂർ: കലക്ടറേറ്റിന് മുന്നിലെ ഉപവാസ സമരപ്പന്തലിൽ സി.പി.എം അക്രമം ഒാർമിപ്പിച്ച് രക്തസാക്ഷി കുടുംബാംഗങ്ങളുടെ ഉപവാസം. വിവിധ കാലങ്ങളിൽ രാഷ്ട്രീയ കൊലപാതകങ്ങൾക്കിരയായവരുടെ കുടുംബാംഗങ്ങളാണ് ഒത്തുകൂടിയത്. രക്തസാക്ഷി കണാരന്‍വയല്‍ കുഞ്ഞികൃഷ്ണ​െൻറ മകന്‍ പവിത്രൻ, സഹോദരി പുഷ്പ, കക്കറ പത്മനാഭ​െൻറ മകന്‍ രാമചന്ദ്രൻ, കാപ്പാടന്‍ വസന്ത​െൻറ സഹോദരന്‍ പ്രശാന്ത്, പുഷ്പജ, മൊകേരിയിലെ ജഗദീപി​െൻറ ഭാര്യ സുധ, പുതിയാണ്ടി ഭരത​െൻറ മൂത്തമകന്‍ സജിത്തും കുടുംബവും, തേറയില്‍ ബാലകൃഷ്ണ​െൻറ ഭാര്യ തായമ്പത്ത് ബേബി, മകള്‍ പ്രിയങ്ക, കേളകത്തെ ജോസ് കൊച്ചുപുരക്കലി​െൻറ മകന്‍ ജോണ്‍സണ്‍ തുടങ്ങി നിരവധി രക്തസാക്ഷികളുടെ കുടുംബാംഗങ്ങളാണ് ഉപവാസമിരുന്നത്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉപവാസം ഉദ്ഘാടനംചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story