Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:09 AM IST Updated On
date_range 24 Feb 2018 11:09 AM ISTഷുഹൈബിെൻറ സഹോദരി ചോദിക്കുന്നു ''എന്തിനിത് ചെയ്തു.. നിങ്ങൾ എന്തു നേടി..?
text_fieldsbookmark_border
എ.കെ. ഹാരിസ് കണ്ണൂർ: ''അത് ചെയ്തവരെ പിടികൂടണം. ഒരിക്കൽ ഞങ്ങളുടെ മുന്നിൽ കൊണ്ടുവരണം. ഒന്നിനുമല്ല, എന്തിന് ഇങ്ങനെ ചെയ്തുവെന്ന് ചോദിക്കണം. അവർ എന്തു നേടിയെന്ന് അറിയണം. ആരെയും ഉപദ്രവിക്കാൻ എെൻറ ഇക്കാക്ക് കഴിയില്ല. സഹായിക്കാൻ മാത്രമേ അറിയൂ...'' ഷുഹൈബിെൻറ ഇളയ സഹോദരി സുമയ്യക്ക് കണ്ഠമിടറി. ഇക്കാക്ക ഇല്ലാതായിട്ട് 10 ദിനം കഴിഞ്ഞു. ഇപ്പോഴും വീട്ടിൽ ആൾക്കാൾ വന്നുെകാണ്ടിരിക്കുന്നു. അവനോടുള്ള ഇഷ്ടം കൊണ്ട് വരുന്നതാണ്. ഞങ്ങൾക്ക് അറിയാത്ത ആളുകളാണ്. പലരും പറയുന്നു, അവനാണ് തങ്ങൾക്ക് ഭക്ഷണം തന്നത്, തങ്ങളെ നോക്കുന്ന മോനാണ് അവൻ എന്നൊക്കെ. അങ്ങനെയൊക്കെ ആവർത്തിച്ച് കേൾക്കുേമ്പാൾ സങ്കടം സഹിക്കുന്നില്ല. ഞങ്ങളെ മൂന്നുപേരെയൂം കെട്ടിച്ചത് അവനാണ്. െചറുപ്പത്തിലേ കുടുംബത്തിെൻറ കാര്യം നോക്കിനടന്നു. നല്ല ചങ്ങാതിമാരെ പോലെയായിരുന്നു ഞങ്ങൾ. ഇന്ന് ഞങ്ങൾക്ക് ആരുമില്ല. അവൻ നാട്ടുകാരുടെയും ആശ്രയമായിരുന്നുവെന്ന് ആളുകൾ വന്നു പറഞ്ഞതിൽനിന്ന് മനസ്സിലായി. അങ്ങനെയൊരാളെയാണല്ലോ വെട്ടിനുറുക്കിയത്. ഇങ്ങനെയൊരു മരണമായത് കൊണ്ടാണ് വലിയ വിഷമം. ഇക്കാക്കയുടെ രാഷ്ട്രീയമൊന്നും ഞങ്ങൾക്കറിയില്ല. വീട്ടിൽ ഒന്നും പറയാറില്ല. ഇനി ആർക്കും ഇങ്ങനെ സംഭവിക്കാൻ പാടില്ല. എെൻറ കുടുംബത്തിന് മാത്രമല്ല, നാട്ടിൽ ആർക്കും ഇങ്ങനെയൊരു ദുരന്തം ഉണ്ടാകരുത്. ഞങ്ങളുടെ ഇക്കാക്ക അവസാനത്തെ ആളാകെട്ട. കേസ് തെളിയിക്കണം. അതിന് സി.ബി.െഎ ഏറ്റെടുക്കണം. അതു മനസ്സിൽ കരുതിയാണ് മുഖ്യമന്ത്രിക്ക് തുറന്ന കത്ത് എഴുതിയതെന്നും സുമയ്യ പറഞ്ഞു. അപ്പോഴും വീട്ടിൽ ആളുകൾ വന്നുകൊണ്ടിരിക്കുകയായിരുന്നു. ബംഗളൂരു, കോഴിക്കോട്, മലപ്പുറം, കാസർകോട് എന്നിങ്ങനെ പല ദിക്കിൽ നിന്നുള്ളവരാണ്. ഷുഹൈബിെൻറ പിതാവ് മുഹമ്മദ് ഉള്ളിലെ സങ്കടക്കടൽ പുറത്തുകാണിക്കാെത എല്ലാവരെയും സ്വീകരിക്കുന്നു. ഇടക്ക് കണ്ണ് നിറയും. ആരും കാണാതെ തുടക്കും. കല്യാണം പോലും കഴിച്ചിട്ടില്ലാത്ത, വൃക്കദാനത്തിന് പോലും ഒരുങ്ങിയ എെൻറ മോനോട് എന്തിനിത് ചെയ്തുവെന്ന പിതാവിെൻറ ചോദ്യം പാതിയിൽ മുറിഞ്ഞു. മുഹമ്മദിെൻറ കൈപിടിച്ച് രണ്ടു വയസ്സുകാരൻ നുജൈം ഷാ കൂടെയുണ്ട്. ഷുഹൈബിെൻറ സഹോദരി സുമയ്യയുടെ മകനാണ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രത്തിൽ ഷുഹൈബിനൊപ്പമുള്ളത് ഇൗ കുട്ടിയാണ്. ഇക്കാക്ക ദുബൈയിൽ പോയെന്നാണ് അവനോട് പറഞ്ഞിട്ടുള്ളത്. വീട്ടിലെ ആരവത്തിെൻറ പൊരുളറിയാൻ അവനായിട്ടില്ല. ദുബൈ മിഠായിയുമായി വരുന്ന ഇക്കാക്കയെ കാത്തിരിക്കുകയാണ് അവൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story