Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസാഹിത്യത്തോടുള്ള...

സാഹിത്യത്തോടുള്ള വിധേയത്വമാണ് മലയാള സിനിമയുടെ ഭാരം ^കെ.ആർ. മനോജ്

text_fields
bookmark_border
സാഹിത്യത്തോടുള്ള വിധേയത്വമാണ് മലയാള സിനിമയുടെ ഭാരം -കെ.ആർ. മനോജ് പയ്യന്നൂർ: സാഹിത്യത്തിൽനിന്ന് നേരിട്ട് സിനിമയിലേക്ക് കടന്നതാണ് ഇന്നും മലയാള സിനിമകളിൽ കഥക്ക് അമിതപ്രാധാന്യം വരാൻ കാരണമെന്ന് ചലച്ചിത്രസംവിധായകൻ കെ.ആർ. മനോജ് അഭിപ്രായപ്പെട്ടു. പയ്യന്നൂര്‍ ഓപൺഫ്രെയിം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്രോത്സവത്തി​െൻറ ഭാഗമായി അശോകന്‍ പൊതുവാൾ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചിത്രകലക്കും ചിത്രകാരന്മാർക്കുമാണ് നമ്മുടെ നാട്ടിൽ ഒരു അംഗീകാരവും ലഭിക്കാത്തത്. അശോകൻ പൊതുവാൾ ചിത്രകലയിൽ ശക്തമായ ഒരു പ്രസ്ഥാനത്തി​െൻറ വക്താവായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഓപൺഫ്രെയിം പ്രസിഡൻറ് കെ. രാമചന്ദ്രൻ, പി. പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടര്‍ന്ന്‍ കെ.ആർ. മനോജി​െൻറ ഡോക്യുമ​െൻററി 'വര്‍ക്ക് ഓഫ് ഫയർ' പ്രദര്‍ശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.30ന് കലാനിരൂപകനും ചരിത്രപണ്ഡിതനും സാഹിത്യവിമര്‍ശകനുമായ കേസരി എ. ബാലകൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള 'കേസരി' ഡോക്യുമ​െൻററി സിനിമയും അന്തരിച്ച ബംഗാളി നടി സുപ്രിയാദേവിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ഋത്വിക് ഘട്ടക്കി​െൻറ പ്രസിദ്ധ സിനിമ 'മേഘെ ധക്ക താര'യും പ്രദര്‍ശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story