Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Feb 2018 10:59 AM IST Updated On
date_range 23 Feb 2018 10:59 AM ISTകാറിൽ ബൈക്കിടിപ്പിച്ച് 3.85 ലക്ഷവും സ്വർണവും കൊള്ളയടിച്ചു
text_fieldsbookmark_border
കുമ്പള: മൊഗ്രാലിൽ കാറിനുപിന്നിൽ ബൈക്കിടിപ്പിച്ച് കാർ യാത്രക്കാരെൻറ 3.85 ലക്ഷം രൂപയും സ്വർണക്കമ്മലുകളും വളയും കൊള്ളയടിച്ചു. ഉദുമ സ്വദേശി സക്കീറാണ് ഭാര്യവീട്ടിലേക്കുള്ള യാത്രക്കിടെ മൊഗ്രാൽ പാലത്തിനടുത്ത് കവർച്ചക്കിരയായത്. മൊഗ്രാലിലെ ബുധനാഴ്ച രാത്രി ഒമ്പേതാടെയാണ് സംഭവം. സക്കീർ സഞ്ചരിച്ച കെ.എൽ 60-ഡി 7997 നമ്പർ കാർ മൊഗ്രാൽ പാലം പിന്നിട്ടശേഷം റെയിൽേവ പാലത്തിനടിയിലൂടെ സഞ്ചരിക്കുമ്പോൾ പിന്നിൽ വന്ന കെ.എൽ 14- എസ് 7659 നമ്പർ ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നുവത്രെ. ഉടൻ കാർനിർത്തി വല്ലതും സംഭവിച്ചോ എന്ന് നോക്കാൻ ബൈക്ക് യാത്രികെൻറ അടുത്തുപോയി. ഈ തക്കത്തിന് രണ്ടുപേർ കാറിൽ കയറി മുന്നോട്ടെടുക്കുകയും വീണയാൾ പൊടുന്നനെ സക്കീറിനെ തട്ടിമാറ്റി കാറിൽ കയറി ഓടിച്ച് പോവുകയുമായിരുന്നുവെന്ന് പറയുന്നു. കാറിൽ സക്കീറിനോടൊപ്പം എട്ടു വയസ്സുള്ള ഭാര്യാസഹോദരിയും 13 വയസ്സുള്ള ഭാര്യാസഹോദരനും ഉണ്ടായിരുന്നു. അതിനിടെ, കാറിലുണ്ടായിരുന്ന 13കാരൻ ഓടിരക്ഷപ്പെട്ടു. വീണുകിടന്ന ബൈക്കുമെടുത്ത് സക്കീർ കാറിനെ പിന്തുടർന്നപ്പോൾ കാർ മൊഗ്രാൽ മുഹ്യിദ്ദീൻ ജുമാമസ്ജിദിന് സമീപം നിർത്തിയിട്ടതായി കണ്ടെങ്കിലും അതിലുണ്ടായിരുന്ന പണവും സ്വർണവുമായി സംഘം രക്ഷപ്പെട്ടിരുന്നു. കാറിൽ ഉണ്ടായിരുന്ന പെൺകുട്ടിയോട് പണം സൂക്ഷിച്ച സ്ഥലം കാണിക്കാൻ ആവശ്യപ്പെട്ടാണ് കൊള്ളസംഘം കൈക്കലാക്കിയത്. ബൈക്കിെൻറ നമ്പർ വ്യാജമാണെന്നും ചേസ് നമ്പർ മായ്ച്ചുകളഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ഇരുവാഹനവും കുമ്പള പൊലീസിെൻറ കസ്റ്റഡിയിലാണ്. കാറിൽനിന്ന് ഉപേക്ഷിച്ചനിലയിൽ ഒരു കത്തി കണ്ടെത്തി. അതേസമയം, സംഭവത്തെക്കുറിച്ച് പരാതിക്കാരനിൽനിന്ന് മൊഴിയെടുത്തിട്ടുണ്ടെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് 'മാധ്യമ'ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story