Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 10:44 AM IST Updated On
date_range 22 Feb 2018 10:44 AM ISTഷുഹൈബ് വധം: തൊട്ടതെല്ലാം പിഴച്ച് സി.പി.എം; സി.ബി.െഎയെവെച്ച് തടിയൂരാൻ നീക്കം
text_fieldsbookmark_border
എ.കെ. ഹാരിസ് കണ്ണൂർ: ഷുഹൈബ് വധത്തിൽ പാർട്ടിയും സർക്കാറും പ്രതിക്കൂട്ടിലായതോടെ സി.ബി.െഎ അന്വേഷണത്തിന് വഴങ്ങി തടിയൂരാൻ സി.പി.എം നീക്കം. സി.ബി.െഎ അന്വേഷണത്തിന് തയാറാണെന്ന് സമാധാന യോഗത്തിൽ മന്ത്രി എ.കെ. ബാലൻ സ്വമേധയാ പ്രഖ്യാപിച്ചത് ഇൗ സാഹചര്യത്തിലാണ്. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് തൊട്ടതെല്ലാം പിഴക്കുന്ന സാഹചര്യമാണുള്ളത്. പാർട്ടിക്കെതിരെ പൊതുവികാരമുയർത്തിയ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച നടന്ന സമാധാന യോഗം പോലും പാളി. സമാധാന യോഗം ഏതുവിധേനയും സൗഹാർദ അന്തരീക്ഷത്തിൽ നടത്തിയെടുക്കേണ്ടത് പാർട്ടിയുടെ താൽപര്യമായിരുന്നു. എന്നാൽ, കെ.കെ. രാഗേഷ് എം.പിയെ പെങ്കടുപ്പിക്കുകയും യു.ഡി.എഫ് എം.എൽ.എമാരെ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെ യോഗം ബഹിഷ്കരിക്കാൻ കാത്തിരുന്ന കോൺഗ്രസിന് തേടിനടന്ന വള്ളി കാലിൽ ചുറ്റിയ നിലയായി. കോൺഗ്രസുമായി കാര്യമായ സംഘർഷമില്ലാത്ത സാഹചര്യത്തിൽ, വിദ്യാർഥി സംഘർഷത്തിെൻറ പേരിൽ യുവാവിെന വെട്ടിക്കൊന്നത് അതിരുകടന്നുപോയെന്ന ചിന്ത പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. കൊലപാതകം ന്യായീകരിക്കാൻ ഷുഹൈബിനെ ക്രിമിനലായി ചിത്രീകരിക്കാൻ പി. ജയരാജൻ ഉൾപ്പെടെയുള്ളവർ നേരിട്ടിറങ്ങി ശ്രമിച്ചത് വിപരീത ഫലമാണ് ഉണ്ടാക്കിയത്. പ്രദേശത്ത ജനകീയനായിരുന്ന ഷുഹൈബിെൻറ സേവനങ്ങളെക്കുറിച്ച് പൊതുവിൽ നല്ല അഭിപ്രായമാണ് നാട്ടിലും പുറത്തുമുള്ളത്. കൊല നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും സർക്കാർ പ്രതിനിധികളാരും ഷുഹൈബിെൻറ വീട് സന്ദർശിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടിയില്ല. പിടികൂടിയത് യഥാർഥ പ്രതികളാണെന്ന് പൊലീസ് പറയുന്നു. ഡമ്മി പ്രതികളാണെന്നാണ് കോൺഗ്രസിെൻറ ആക്ഷേപം. രണ്ടും ഒരുപോലെ തള്ളുന്ന സി.പി.എമ്മിന് എന്താണ് പാർട്ടിയുടെ ബോധ്യമെന്ന ചോദ്യത്തിനും വിശദീകരണമില്ല. ശക്തമായ സമരവുമായി രംഗത്തുവന്ന കോൺഗ്രസിന് ഷുഹൈബ് വധം പുതിയ ഉൗർജമായി. നിരാഹാര സമരവുമായി രംഗത്തുവന്ന കെ.സുധാകരൻ കണ്ണൂർ രാഷ്ട്രീയത്തിെൻറ മുൻനിരയിലേക്ക് ഒരിക്കൽകൂടി കടന്നുവന്നു. വരാനിരിക്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ സുധാകരൻ മത്സരരംഗത്തുണ്ടായാൽ സി.പി.എമ്മിന് കണ്ണൂരിൽ സിറ്റിങ് സീറ്റ് നിലനിർത്താൻ വിയർക്കേണ്ടി വരും. ഇൗ സാഹചര്യത്തിലാണ് സമരം ഒത്തുതീർക്കാൻ സി.ബി.െഎ അന്വേഷണം എന്ന ആവശ്യത്തിന് സർക്കാർ വഴങ്ങുന്നത്. തീരുമാനം സർക്കാർ ഒൗദ്യോഗികമായി അറിയിച്ചാൽ സമരം അവസാനിപ്പിക്കാൻ തയാറായേക്കുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story