Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രദീപ​െൻറ മരണം ...

പ്രദീപ​െൻറ മരണം അന്വേഷിക്കണം

text_fields
bookmark_border
കൂത്തുപറമ്പ്: കണ്ണവം ആദിവാസി കോളനിയിലെ കോൺഗ്രസ് പ്രവർത്തകൻ പ്രദീപൻ എന്ന സജീവൻ ദുരൂഹസാഹചര്യത്തിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. ആദിവാസി കോളനിയിലെ ചെറുപ്പക്കാര​െൻറ കൈയിൽ എങ്ങനെ തോക്ക് എത്തിച്ചേർന്നുവെന്ന കാര്യത്തിലും അന്വേഷണം വേണമെന്ന് ജില്ല സെക്രേട്ടറിയറ്റ് അംഗം എം. സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് കെ. സുധാകരനുമായി അടുത്തബന്ധം പുലർത്തിയിരുന്ന ആളായിരുന്നു സജീവൻ. കണ്ണവം മേഖലയിൽ സുധാകരൻ എത്തുമ്പോൾ സജീവ​െൻറ കുടുംബവുമായി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. സജീവൻ വെടിയേറ്റ് വീഴുമ്പോൾ മറ്റൊരാൾ കൂടെ ഉണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇതുസംബന്ധിച്ചും അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story