Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനീർവേലിയിൽ സി.പി.എം...

നീർവേലിയിൽ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം

text_fields
bookmark_border
കൂത്തുപറമ്പ്: മെരുവമ്പായിക്കടുത്ത നീർവേലിയിൽ സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമം. പാട്യം ക്ഷീരോൽപാദക സഹകരണസംഘത്തിലെ ജീവനക്കാരനായ കിഴേക്കകതിരൂരിലെ കളരിക്കണ്ടി വീട്ടിൽ ഷാജനെയാണ് (40) വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാൽ വിതരണത്തിനിടെ ബൈക്ക് തടഞ്ഞുനിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു. ആർ.എസ്.എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. തിങ്കളാഴ്ച പുലർച്ച ആേറാടെ നീർവേലി ശ്രീരാമസ്വാമി ക്ഷേത്രത്തിനടുത്താണ് സംഭവം. കാലിനും തലക്കും സാരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ െപാലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. നീർവേലി സ്വദേശിയും സി.പി.എം പ്രവർത്തകനുമായ നെയ്യൻ ദിനേശനാണ് പ്രദേശത്ത് സ്ഥിരമായി പാൽവിതരണം നടത്തിയിരുന്നത്. രണ്ടു ദിവസമായി ദിനേശൻ അവധിയായതിനാലാണ് ഷാജൻ പാൽ വിതരണം നടത്തിയത്. ദിനേശനെയാണ് ആക്രമിസംഘം ലക്ഷ്യംെവച്ചതെന്നാണ് സൂചന. പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ആർ.എസ്.എസ് പ്രവർത്തകർ ബോധപൂർവം അക്രമം അഴിച്ചുവിടുകയാണെന്ന് സി.പി.എം ഏരിയ സെക്രട്ടറി കെ. ധനഞ്ജയൻ ആരോപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ നീർവേലി മേഖലയിൽ ഹർത്താലാചരിച്ചു. കൂത്തുപറമ്പ് ഇൻസ്പെക്ടർ ജോഷി ജോർജി​െൻറ നേതൃത്വത്തിൽ ശക്തമായ െപാലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story