Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2018 5:38 AM GMT Updated On
date_range 20 Feb 2018 5:38 AM GMTഷുഹൈബ് വധം: െയച്ചൂരിക്ക് സുധാകരെൻറ തുറന്ന കത്ത്
text_fieldsbookmark_border
കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിെൻറ കൊലയാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കോൺഗ്രസ് നേതാവ് കെ. സുധാകരൻ തുറന്ന കത്തയച്ചു. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരാജയപ്പെട്ടതായി കത്തിൽ കുറ്റെപ്പടുത്തുന്നു. മുഖ്യമന്ത്രിയായിട്ടും ഇേപ്പാഴും പാർട്ടി സെക്രട്ടറിയുടെ നിലവാരത്തിൽമാത്രം പ്രവർത്തിക്കുന്ന പിണറായി വിജയനിൽനിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു. രാജ്യത്തും ലോകത്തും നടക്കുന്ന മനുഷ്യക്കുരുതിയെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും പ്രസംഗിക്കുന സി.പി.എം നേതൃത്വം കേരളത്തിലെ നരനായാട്ടുകൾ കാണുന്നില്ല. കേരളത്തിലെ പാർട്ടി ഏതാനും ക്രിമിനലുകളുടെ ൈകയിലാണ്. രാജ്യത്താകമാനം വർധിച്ചുവരുന്ന വർഗീയ ഫാഷിസത്തിനെതിരായ പോരാട്ടം ശക്തമാക്കണമെന്ന സന്ദേശത്തിന് ഏറെ പ്രസക്തിയുള്ള കാലഘട്ടത്തിലാണ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട നിരപരാധിയായ ഒരു ചെറുപ്പക്കാരനെ നിഷ്ഠുരമായി വധിച്ചിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ നേതൃത്വത്തെ നിയന്ത്രിക്കാൻ കേന്ദ്രനേതൃത്വം തയാറാകണമെന്നും സുധാകരൻ കത്തിൽ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story