Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Feb 2018 10:56 AM IST Updated On
date_range 19 Feb 2018 10:56 AM ISTകേരള കോൺഗ്രസ്^ബിയുടെ ഗുണം എൽ.ഡി.എഫിന് കാണിച്ചുകൊടുക്കും ^ആർ. ബാലകൃഷ്ണപിള്ള
text_fieldsbookmark_border
കേരള കോൺഗ്രസ്-ബിയുടെ ഗുണം എൽ.ഡി.എഫിന് കാണിച്ചുകൊടുക്കും -ആർ. ബാലകൃഷ്ണപിള്ള കണ്ണൂർ: യു.ഡി.എഫ് പിടിച്ചെടുത്ത മൂന്നു മണ്ഡലങ്ങെളങ്കിലും അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-ബിയുടെ സാന്നിധ്യം കൊണ്ട് തിരികെ പിടിക്കുമെന്നും എൽ.ഡി.എഫിന് കേരള കോൺഗ്രസ്-ബിയുടെ ഗുണം കാണിച്ചുകൊടുക്കുമെന്നും ആർ. ബാലകൃഷ്ണപിള്ള. എന്നാൽ, ഏതൊക്കെയാണ് ആ മൂന്നു ലോകസഭാ മണ്ഡലങ്ങളെന്നത് താൻ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്-ബിയുടെ സംസ്ഥാന ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ആണ് എറ്റവും കൂടുതൽ ചതിച്ചത്. മുന്നണിയിൽ ഉള്ളതിനെക്കാളും പരിഗണന ഇപ്പോൾ കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചെയർമാൻ പോൾ ജോസഫ് അധ്യക്ഷത വഹിച്ചു. മുന്നാക്കസമുദായ ക്ഷേമ കോർപറേഷൻ ഡയറക്ടർ കെ.സി. സോമൻ നമ്പ്യാർ, േകരള കോൺഗ്രസ്-ബി ജന. സെക്രട്ടറി സി. വേണുഗോപാലൻ നായർ, കെ.ജി. പ്രേംജിത്, കെ. ഭഗീരഥൻ, ഷിബി ജോർജ്, എൻ.എസ്. വിജയൻ, അപ്പച്ചൻ വെട്ടിത്താനം, ജോസ് കാവനാട്, പോൾ മാത്യു, കരിക്കത്തിൽ തങ്കപ്പൻപിള്ള, ഏലിയാമ്മ ടീച്ചർ, മധു എടക്കാട്, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം രതീഷ് ചിറക്കൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി നജീം പാലക്കണ്ടി സ്വാഗതവും കണ്ണൂർ ജില്ല പ്രസിഡൻറ് കെ.കെ. ഹരിദാസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story