Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Feb 2018 10:53 AM IST Updated On
date_range 18 Feb 2018 10:53 AM ISTക്ഷീര കർഷകർക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി -^-മുഖ്യമന്ത്രി
text_fieldsbookmark_border
ക്ഷീര കർഷകർക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി --മുഖ്യമന്ത്രി ചോമ്പാല: സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം ക്ഷീര കർഷകർക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചോമ്പാലിൽ സംസ്ഥാന ക്ഷീര കർഷക സംഗമ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 2018 ഡിസംബറോടെ പാലുൽപാദനത്തിൽ സ്വയംപര്യാപ്തതക്കായി സംസ്ഥാനം പരിശ്രമിച്ചുവരുന്ന ഈ സമയത്ത് ഉൽപാദന വർധനവിനുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കേണ്ടത് സർക്കാറിെൻറ ചുമതലയാണ്. ക്ഷീരകർഷകരെയും കുടുംബാംഗങ്ങളെയും കന്നുകാലികളെയും ഇൻഷുറൻസിന് വിധേയമാക്കുന്ന സമഗ്ര ഇൻഷുറൻസ് പദ്ധതി സർക്കാർ ഈ വർഷം നടപ്പാക്കും. 27 കോടിയുടെ െഡയറിസോണുകളും ക്ഷീരസംഘങ്ങളുടെ ശാക്തീകരണം ലക്ഷ്യമാക്കി ഏകീകൃത സോഫ്റ്റ്വെയർ, നിർജീവമായ സംഘങ്ങളെ പുനരുജ്ജീവിപ്പിക്കൽ എന്നീ പദ്ധതികളും നടപ്പാക്കും. ആവശ്യത്തിെൻറ 80 ശതമാനത്തോളം ഉല്‍പാദിപ്പിക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തിനില്‍ക്കുമ്പോൾ ഈ മേഖലയെ തകർക്കുന്ന നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട ആർ.സി.ഇ.പി കരാറിൽ രാജ്യം ഒപ്പുെവച്ചാൽ അത് നമ്മുടെ പാലിെൻറയും പാൽ ഉല്‍പന്നങ്ങളുടെയും ആഭ്യന്തര വിപണിയെ തകർക്കും. സംസ്ഥാന സർക്കാർ ഇക്കാര്യത്തിലുള്ള ആശങ്ക കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീര വികസന മന്ത്രി െക. രാജു അധ്യക്ഷത വഹിച്ചു. മാധ്യമ അവാർഡുകളും മികച്ച ക്ഷീരസംഘങ്ങൾക്കുള്ള അവാർഡുകളും മുഖ്യമന്ത്രി വിതരണം ചെയ്തു. ക്ഷീരകർഷക സംഗമ സ്മരണിക പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story