Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:08 AM IST Updated On
date_range 17 Feb 2018 11:08 AM ISTസ്വകാര്യബസ് സമരം പൂർണം; ജനം വലഞ്ഞു
text_fieldsbookmark_border
കണ്ണൂര്‍: സ്വകാര്യബസ് പണിമുടക്ക് ജില്ലയിൽ പൂർണം. യാത്രാക്ലേശം ജനജീവിതത്തെ സാരമായി ബാധിച്ചു. സ്ത്രീകളും വയോധികരും വിദ്യാർഥികളുമടക്കം യാത്രക്കാർ ഏറെവലഞ്ഞു. ജോലിസ്ഥലങ്ങളിലും വിദ്യാലയങ്ങളിലുമെത്താൻ ബുദ്ധിമുട്ടി. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷകളും യൂനിവേഴ്‌സിറ്റി പരീക്ഷകളും നടക്കുന്നതിനാല്‍ സ്വകാര്യബസുകളെ ആശ്രയിക്കുന്ന വലിയൊരുഭാഗം വിദ്യാർഥികള്‍ സമയത്തിനെത്താനാവാതെ വലയുകയായിരുന്നു. എന്നാൽ, കെ.എസ്.ആർ.ടി.സി കൂടുതൽ ബസുകൾ സർവിസ് നടത്തിയത് അൽപം ആശ്വാസമായി. നഗരപ്രദേശങ്ങളില്‍ ആവശ്യത്തിന് ട്രാന്‍സ്‌പോര്‍ട്ട് ബസുകളോടിയെങ്കിലും നാട്ടിന്‍പുറങ്ങളിലും മലയോരപ്രദേശങ്ങളിലുമുള്ളവര്‍ വാഹന സൗകര്യമില്ലാതെ പ്രയാസപ്പെട്ടു. സമാന്തര സർവിസ് നടത്തുന്ന സ്വകാര്യവാഹനങ്ങൾ കൂടുതൽ തുക ഈടാക്കുന്നതായി പരാതി ഉയർന്നു. ജില്ലയിൽ 1500ഓളം സ്വകാര്യബസുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറക്കിയിട്ടുണ്ടെന്നും വരുംദിവസങ്ങളിലും തുടരുമെന്നും കണ്ണൂർ ഡിപ്പോ അധികൃതർ അറിയിച്ചു. സമരം നീണ്ടുപോവുകയാണെങ്കിൽ മലയോരമേഖലയിലുള്ളവർ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും. മിനിമം നിരക്ക് 10 രൂപയാക്കണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് 50 ശതമാനമാക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യബസുടമകള്‍ സമരം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story