Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2018 11:02 AM IST Updated On
date_range 17 Feb 2018 11:02 AM ISTവിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ല ^ബസുടമകൾ
text_fieldsbookmark_border
വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ല -ബസുടമകൾ കണ്ണൂര്‍: വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെ ഒരു കാരണവശാലും സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് കോ-ഒാഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. െസബാസ്റ്റ്യന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. എത്രദിവസം ബസ് ഒാടാതെകിടന്നാലും സമരം നിർത്തില്ല. വിദ്യാർഥികളുടെ കാര്യത്തിൽ രാമചന്ദ്രൻ കമീഷൻ നിർദേശിച്ച നിരക്കെങ്കിലും അനുവദിക്കണം. വിദ്യാര്‍ഥികളുടെ സൗജന്യ യാത്രനിരക്ക് വഹിക്കാന്‍ സ്വകാര്യ ബസുകള്‍ക്ക് ബാധ്യതയില്ലെന്ന 1966ലെ ഹൈകോടതി ഡിവിഷന്‍ െബഞ്ചിെൻറ വിധി നടപ്പാക്കിക്കിട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കും. ഒരു സംസ്ഥാനത്തും സ്വകാര്യ ബസിൽ യാത്രാ കൺസഷൻ ഇല്ല. വിദ്യാർഥികളുടെ പ്രായപരിധി നേരത്തെ 24 വയസ്സായിരുന്നു. ഇത് എടുത്തുകളഞ്ഞതോടെ ഇപ്പോൾ വിദ്യാർഥിയാണെന്ന് കാണിച്ച് ആർക്കും യാത്രാസൗജന്യം പറ്റാം. അനാവശ്യ ബാധ്യതവഴി നഷ്ടം പേറി ബസ് വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാവില്ല. ഇപ്പോഴത്തെ വര്‍ധന യഥാര്‍ഥത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടിയാണ്. ജനങ്ങള്‍ക്ക് ബദല്‍ യാത്രാസൗകര്യം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജനങ്ങളുടെ യാത്രാസൗകര്യം ഒരുക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയുമെങ്കില്‍ അത് നടക്കട്ടെ. ഒരു രൂപ മിനിമം ചാർജ് കൂട്ടിയതുകൊണ്ട് വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാവില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ ഉചിതമായ തീരുമാനം ഉണ്ടാകണമെന്നും അല്ലെങ്കിൽ, സമരവുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാനത്തെ 12 ബസുടമ സംഘടനകളുടെ പ്രതിനിധികൾ തിങ്കളാഴ്ച മുതല്‍ സെക്രേട്ടറിയറ്റ് പടിക്കല്‍ നിരാഹാരസമരം ആരംഭിക്കുമെന്നും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡൻറ് പി.കെ. പവിത്രനും പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story