Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2018 10:50 AM IST Updated On
date_range 16 Feb 2018 10:50 AM ISTഎട്ടുവർഷം പിന്നിട്ടിട്ടും ദുരൂഹത മാറാതെ ഖാദിയുടെ മരണം
text_fieldsbookmark_border
പി.ഡി.പി നേതാവ് മുഖേന ഒാേട്ടാഡ്രൈവർ പുറത്തുവിട്ട വിവരങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ സി.ബി.െഎ സംഘം അന്വേഷണം നടത്തുന്നത് കാസർകോട്: ദുരൂഹതകളുടെയും അന്വേഷണങ്ങളുടെയും എട്ടുവർഷം പിന്നിട്ടിട്ടും സമസ്ത നേതാവ് ഖാദി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിനുപിന്നിലെ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല. ചെമ്പിരിക്ക-മംഗളൂരു ഖാദിയായിരുന്ന അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി 15നാണ് ചെമ്പിരിക്കയിലെ വസതിയിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ കടുക്കകല്ലിന് സമീപം കടലിൽ മരിച്ചനിലയിൽ കണ്ടത്. ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ ബന്ധുക്കൾക്കും നാട്ടുകാർക്കും ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. പിന്നീട് ക്രൈംബ്രാഞ്ചും രണ്ടു തവണ സി.ബി.െഎയും അന്വേഷിച്ചെങ്കിലും മരണത്തിനിടയാക്കിയ സാഹചര്യം വിശ്വസനീയമായി വെളിച്ചത്തുകൊണ്ടുവരാൻ കഴിഞ്ഞില്ല. ബന്ധുക്കൾ ഉൾപ്പെട്ട ആക്ഷൻ കമ്മിറ്റിയും വിവിധ സംഘടനകൾ സ്വന്തംനിലയിലും നടത്തിയ പ്രക്ഷോഭങ്ങൾക്കും ഫലമുണ്ടായില്ല. അടുത്തകാലത്ത് പി.ഡി.പി നേതാവ് മുഖേന ഒാേട്ടാ ഡ്രൈവർ പുറത്തുവിട്ട വിവരങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ സി.ബി.െഎ സംഘം അന്വേഷണം നടത്തുന്നത്. മധ്യകേരളത്തിൽ നിന്നെത്തിയ രണ്ടുപേർ മരണപ്പെടുന്നതിന് തലേന്ന് രാത്രിയിൽ ചെമ്പിരിക്കയിലെ ഖാദിയുടെ വീട്ടിലെത്തിയിരുന്നുവെന്നും ഇവർക്കു മരണത്തിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്നുമായിരുന്നു ഒാേട്ടാ ഡ്രൈവറുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ തെൻറ ഭാര്യാ പിതാവിനും പൊലീസ് ഉദ്യോഗസ്ഥനും രാഷ്ട്രീയനേതാവിനും പങ്കുണ്ടെന്നും ഇയാളുേടതായി പുറത്തുവിട്ട ശബ്ദരേഖയിൽ പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അന്വേഷണം നടത്തിയ പൊലീസിന് മുന്നിൽ ഹാജരാകാതെ ഒളിച്ചുകഴിഞ്ഞ ഒാേട്ടാ ഡ്രൈവറെയും വെളിപ്പെടുത്തൽ പുറത്തുവിട്ട നേതാവിനെയും സി.ബി.െഎ ക്യാമ്പ് ഒാഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. ഒാേട്ടാഡ്രൈവർ നൽകിയ വിവരങ്ങളിലെ പൊരുത്തക്കേടുകൾ സൂക്ഷ്മമായി പരിശോധിച്ചുവരുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. സി.ബി.െഎ നടത്തുന്ന മൂന്നാംഘട്ട അന്വേഷണവും എങ്ങുമെത്താത്ത അവസ്ഥയിലാണ്. അതേസമയം, ആത്മീയനേതാവായിരുന്ന ഖാദിയുടെ മരണത്തിന് പിന്നിലെ യാഥാർഥ്യം വെളിച്ചത്തുവരണമെന്ന ലക്ഷ്യത്തോടെ നാടാകെ പ്രക്ഷോഭരംഗത്തേക്ക് വരുേമ്പാൾ സംഭവത്തെ ഉപയോഗപ്പെടുത്തി മുതലെടുപ്പ് നടത്താനുള്ള ശ്രമവും ചിലർ നടത്തുന്നുവെന്ന് ആരോപണമുയരുന്നു. khazi CM Abdulla moulavi സി.എം. അബ്ദുല്ല മൗലവി (ഫയൽ ചിത്രം)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story