ജില്ല കമ്മിറ്റിയിൽനിന്ന്​ അഞ്ചുപേരെ ഒഴിവാക്കി; അഞ്ച്​ പുതിയ അംഗങ്ങൾ

05:32 AM
14/02/2018
പെരുമ്പള: സി.പി.െഎ ജില്ല കമ്മിറ്റിയിൽനിന്ന് അഞ്ചുപേരെ ഒഴിവാക്കി അഞ്ച് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ഭരണഘടന പ്രകാരം 20 ശതമാനം അംഗങ്ങളെ ഒഴിവാക്കണമെന്ന ചട്ടം നടപ്പാക്കുകയായിരുന്നുവെന്ന് നേതാക്കൾ അറിയിച്ചു. എം. സഞ്ജീവ ഷെട്ടി, എം. ചന്ദ്രനായിക്, സനോജ് കാടകം, എ. തമ്പാൻ, കെ.പി. സഹദേവൻ എന്നിവരെ ഒഴിവാക്കി. എസ്. രാമചന്ദ്ര, എം.സി. അജിത്, ബി. സുകുമാരൻ, കരുണാകരൻ കുന്നത്ത്, മുകേഷ് ബാലകൃഷ്ണൻ, പുഷ്പരാജ് എന്നിവരാണ് പുതിയ അംഗങ്ങൾ. കുറ്റിക്കോലിൽ സി.പി.എം വിട്ട് സി.പി.െഎയിൽ ചേർന്ന പി. ഗോപാലൻ മാസ്റ്റർ ജില്ല കമ്മിറ്റിയിലുണ്ട്. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, ബി.വി. രാജന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, കെ.എസ്. കുര്യാക്കോസ്, സി.പി. ബാബു, എം. അസിനാര്‍, വി. രാജന്‍, ജയരാമ ബല്ലംകൂടല്‍, അഡ്വ. വി. സുരേഷ് ബാബു, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള എന്നിവരാണ് മറ്റ് ജില്ല കൗണ്‍സിലംഗങ്ങള്‍. ഒമ്പതംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
COMMENTS