Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2018 10:59 AM IST Updated On
date_range 12 Feb 2018 10:59 AM ISTസി.പി.െഎ സന്ദർഭത്തിനനുസരിച്ച് നിലപാട് മാറ്റുന്ന പാർട്ടിയല്ല ^കെ.ഇ. ഇസ്മായിൽ
text_fieldsbookmark_border
സി.പി.െഎ സന്ദർഭത്തിനനുസരിച്ച് നിലപാട് മാറ്റുന്ന പാർട്ടിയല്ല -കെ.ഇ. ഇസ്മായിൽ കാസർകോട്: സാഹചര്യത്തിനും സന്ദർഭങ്ങൾക്കുമനുസരിച്ച് നിലപാട് സ്വീകരിക്കുന്ന പാർട്ടിയല്ല സി.പി.െഎയെന്നും മറ്റു പാർട്ടികളിൽനിന്ന് ഇൗ പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നത് ഇൗ നിലപാടാണെന്നും ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.ഇ. ഇസ്മായിൽ. സി.പി.െഎ ജില്ല സമ്മേളനത്തിെൻറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പാർട്ടികളെക്കുറിച്ച് ജനങ്ങൾക്ക് മുമ്പുണ്ടായിരുന്ന സങ്കൽപമല്ല ഇന്നുള്ളത്. ഇൗ വർഷം പുറത്തുവന്ന ലോക സർവേ റിപ്പോർട്ടനുസരിച്ച് ജനാധിപത്യം സംരക്ഷിക്കുന്നതിൽ ലോകത്ത് 42ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞവർഷം 32ാം സ്ഥാനമായിരുന്നു. ഇൗ അവസ്ഥ തുടർന്നാൽ രാജ്യത്ത് ജനാധിപത്യം തന്നെ ഇല്ലാതാകും. കോർപറേറ്റ് മുതലാളിമാർക്കുവേണ്ടി ഭരണം നടത്തുന്ന ദല്ലാൾപണിയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്കാർക്കുപോലും ഇത് സഹിക്കുന്നില്ല. ഇതിനെ മറികടക്കാൻ പശുക്കളുടെ പേരിൽ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇൗ സാഹചര്യത്തെ നേരിടാൻ ബഹുസ്വരത നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാ പാർട്ടികളുടെയും പ്ലാറ്റ്ഫോം ഉണ്ടാകണമെന്ന് ഇസ്മായിൽ പറഞ്ഞു. ജില്ല സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷതവഹിച്ചു. സമ്മേളനത്തിെൻറ ഭാഗമായി നടത്തിയ സാഹിത്യമത്സരങ്ങളിലെ ജേതാക്കൾക്ക് കെ.ഇ. ഇസ്മായിൽ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ മന്ത്രി ഇ. ചന്ദ്രശേഖരൻ എന്നിവർ പുരസ്കാരം നൽകി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടി. കൃഷ്ണൻ, കെ.വി. കൃഷ്ണൻ, ജില്ല എക്സിക്യൂട്ടിവംഗങ്ങളായ കെ.എസ്. കുര്യാക്കോസ്, എം. അസിനാർ, സി.പി. ബാബു, ബി.വി. രാജൻ, ബങ്കളം പി. കുഞ്ഞികൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ എം. വിജയകുമാർ, ജയരാമ ബല്ലംകൂടൽ, എം. കുമാരൻ, അഡ്വ. വി. സുരേഷ്ബാബു, എം. കൃഷ്ണൻ, സി.കെ. ബാബുരാജ്, പി. ഭാർഗവി, പി.എ. നായർ, അഡ്വ. രാധാകൃഷ്ണൻ പെരുമ്പള എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ വി. രാജൻ സ്വാഗതം പറഞ്ഞു. പ്രതിനിധിസമ്മേളനം തിങ്കളാഴ്ച രാവിലെ 10ന് തലക്ലായി പാഞ്ചജന്യം ഒാഡിറ്റോറിയത്തിൽ ദേശീയ എക്സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനംചെയ്യും. ഫെബ്രുവരി 13ന് സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story