Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2018 11:02 AM IST Updated On
date_range 9 Feb 2018 11:02 AM ISTകേരളത്തിലേത് പലിശ നൽകാൻ കടം വാങ്ങുന്ന സർക്കാർ ^കെ. ശങ്കരനാരായണൻ
text_fieldsbookmark_border
കേരളത്തിലേത് പലിശ നൽകാൻ കടം വാങ്ങുന്ന സർക്കാർ -കെ. ശങ്കരനാരായണൻ കണ്ണൂർ: കടം വാങ്ങിയ പണത്തിെൻറ പലിശ നൽകാൻ പണം കടം വാങ്ങുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് മഹാരാഷ്ട്ര മുൻ ഗവർണർ -കെ. ശങ്കരനാരായണൻ. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ്പ്രസംഗംപോലും സാഹിത്യ സമ്മേളനമാക്കിമാറ്റിയ കഴിവുകെട്ട ധനമന്ത്രിയാണ് കേരളത്തിലുള്ളത്. കേരളത്തെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ വിവരമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് െഎസക്കിനോട് നാളെമുതൽ വരേണ്ടതില്ല എന്നുപറഞ്ഞാൽ മതിയെന്നും ശങ്കരനാരായണൻ പറഞ്ഞു. ഭാരതത്തിലാകെ ജനാധിപത്യവും മതേതരത്വവും ധ്വംസിക്കുന്ന ഒരു സർക്കാറാണുള്ളത്. കോൺഗ്രസാണെങ്കിൽ ചരിത്രത്തിൽ ഇത്രയധികം ക്ഷീണിച്ച കാലഘട്ടമുണ്ടായിട്ടില്ല. ഇൗ അവസ്ഥയിൽനിന്ന് ഭാരതത്തെ മോചിപ്പിക്കുന്നതിന് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അധ്യാപകസമൂഹം മുന്നോട്ടുവരണമെന്നും ശങ്കരനാരായണൻ പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് പി. ഹരിഗോവിന്ദൻ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ മുഖ്യപ്രഭാഷണം നടത്തി. സ്മരണിക കണ്ണൂർ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും സംസ്ഥാന മീഡിയ സെൽ തയാറാക്കിയ കഴിഞ്ഞ ഒരുവർഷത്തെ സമരപോരാട്ടങ്ങളുടെ ചരിത്രരേഖ കെ.എം. ഷാജി എം.എൽ.എയും പ്രകാശനംചെയ്തു. സണ്ണിജോസഫ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ വി.എ. നാരായണൻ, സുമ ബാലകൃഷ്ണൻ, സെറ്റോ ചെയർമാൻ എൻ. രവികുമാർ, തമിഴ്നാട് അധ്യാപകസംഘടന ജനറൽ സെക്രട്ടറി എൻ. രംഗരാജൻ, ഡി.സി.സി നേതാക്കളായ വി.വി. പുരുഷോത്തമൻ, ടി.ഒ. മോഹനൻ, എൻ.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടി.എസ്. സലീം സ്വാഗതവും സംസ്ഥാന ട്രഷറർ എ.കെ. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസരംഗത്തുപോലും ഭാരതത്തിെൻറ ചരിത്രം തിരുത്തി വർഗീയ ഫാഷിസം നടപ്പാക്കി അടക്കിഭരിക്കാൻ ശ്രമിക്കുന്നതായി വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനംചെയ്ത് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് വി.കെ. അജിത്കുമാർ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ശരത്ചന്ദ്ര പ്രസാദ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ പ്രഫ. ജെ. പ്രസാദ്, കെ.വി. ഫിലോമിന, ഹരിദാസ് മൊകേരി, കെ.സി. മുഹമ്മദ് ഫൈസൽ, കെ. ബാലകൃഷ്ണൻ, പി.ജെ. ആൻറണി, എൻ. തമ്പാൻ എന്നിവർ സംസാരിച്ചു. കേന്ദ്രത്തിലും കേരളത്തിലും ജനങ്ങളെ മറന്ന സർക്കാറുകളാണ് ഭരിക്കുന്നതെന്ന് വനിത സമ്മേളനം ഉദ്ഘാടനംചെയ്ത് മഹിള കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ഹസീന സെയ്ദ് പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻറ് ഗീത കൊമ്മേരി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. റീന കൊയ്യോൻ, രജനി രമാനന്ദ്, പി.എ. ഷാഹിദ റഹ്മാൻ, പി. ഓമന, എം.എസ്. നിഷ, ഐ. സുബൈദ, സി.എ. സലോമി, എച്ച്. മാരിയത്ത് ബീവി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story