Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2018 10:50 AM IST Updated On
date_range 8 Feb 2018 10:50 AM ISTസഹകരണ കോൺഗ്രസ് 10 മുതൽ
text_fieldsbookmark_border
കണ്ണൂര്‍: എട്ടാമത് സഹകരണ കോണ്‍ഗ്രസ് ഫെബ്രുവരി 10, 11, 12 തീയതികളിൽ കണ്ണൂർ മുണ്ടയാട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 10ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 11.45ന് ദക്ഷിണേന്ത്യന്‍ സഹകരണ മന്ത്രിമാരുടെ സൗഹൃദസമ്മേളനം ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനംചെയ്യും. ഉച്ചക്ക് രണ്ടിന് സംസ്ഥാന സഹകരണനയം സംബന്ധിച്ച കരട് അവതരണവും ചര്‍ച്ചയും നടക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവതരണം നടത്തും. ഇ.പി. ജയരാജന്‍ എം.എൽ.എ മോഡറേറ്ററായിരിക്കും. തുടര്‍ന്ന് നാട്ടറിവു പാട്ടുകള്‍, നാടകം എന്നിവ അരങ്ങേറും. 11ന് ദേശീയ, സംസ്ഥാന തലത്തിലുള്ള പ്രഗല്ഭവ്യക്തികള്‍ പങ്കെടുക്കുന്ന ഏഴു വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാറുകള്‍ നടക്കും. 12ന് സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തെ 10 മേഖലകളായി തിരിച്ച് കണ്ണൂര്‍ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വിശദമായ ചര്‍ച്ചനടത്തി വികസന നിര്‍േദശങ്ങൾ തയാറാക്കും. ഉച്ചക്ക് രണ്ടിന് സഹകരണമേഖലയില്‍നിന്ന് ലക്ഷം പേരെ പങ്കെടുപ്പിച്ച് ഘോഷയാത്ര നടത്തും. കണ്ണൂര്‍ സെൻറ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച് കലക്ടറേറ്റ് മൈതാനിയിലാണ് സമാപിക്കുക. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍സിങ് ഉദ്ഘാടനംചെയ്യും. സഹകരണ കോണ്‍ഗ്രസിെൻറ പ്രചാരണാർഥം തിരുവനന്തപുരത്തുനിന്നാരംഭിച്ച പതാകജാഥ വിവിധ ജില്ലകളിലെ പര്യടനത്തിനുശേഷം വെള്ളിയാഴ്ച രാവിലെ കൊട്ടിയൂരിലും കാസർകോടുനിന്ന് വ്യാഴാഴ്ച ആരംഭിക്കുന്ന കൊടിമരജാഥ വെള്ളിയാഴ്ച കരിവെള്ളൂരിലുമായി ജില്ലയിൽ പ്രവേശിക്കും. ഇരുജാഥകളും വൈകീട്ട് അഞ്ചിന് കെ.എസ്.ആർ.ടി.സി ജങ്ഷനില്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനിയില്‍ പ്രവേശിക്കും. സംസ്ഥാന സഹകരണ യൂനിയന്‍ കണ്‍വീനര്‍ കോലിയക്കോട് എൻ. കൃഷ്ണന്‍ നായര്‍ പതാക ഉയര്‍ത്തും. വാര്‍ത്തസമ്മേളനത്തില്‍ മുന്‍ എം.എൽ.എ കെ.കെ. നാരായണൻ, ജോയൻറ് രജിസ്ട്രാര്‍ സി. ഗിരീശൻ, മുണ്ടേരി ഗംഗാധരൻ, എം.കെ. ദിനേശ്ബാബു, എൻ.വി. അജയകുമാർ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story