Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightGENERAL... ടെസ്​റ്റ്...

GENERAL... ടെസ്​റ്റ് ട്യൂബ് പൊട്ടിത്തെറിച്ച് കാഴ്​ച നഷ്​ടപ്പെട്ട വിദ്യാർഥിനിക്ക്​ ആറുലക്ഷം രൂപ നഷ്​ടപരിഹാരം

text_fields
bookmark_border
തലശ്ശേരി: സ്കൂൾ ക്ലാസ് മുറിയിലെ പരീക്ഷണത്തിനിടെ ടെസ്റ്റ് ട്യൂബ് പൊട്ടിത്തെറിച്ച് കാഴ്ച നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. സംഭവം നടന്ന് ഒമ്പത് വർഷത്തിനുശേഷമാണ് കോടതിയിൽ നിന്നും വിദ്യാർഥിനിക്ക് അനുകൂലമായ വിധിയുണ്ടായത്. മണത്തണ പേരാവൂർ യു.പി സ്കൂൾ വിദ്യാർഥിനിയായിരുന്ന പേരാവൂർ പൊലിയേടത്ത് ഹൗസിൽ ദിവാകര​െൻറ മകൾ ഹരിതയുടെ (17) ഇടതുകണ്ണി​െൻറ കാഴ്ചയാണ് ക്ലാസ്മുറിയിലെ പരീക്ഷണത്തിനിടെയുണ്ടായ അപകടത്തിൽ നഷ്ടപ്പെട്ടത്. 2008 ഡിസംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ഹരിത അന്ന് ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു. സ്കൂൾ ക്ലാസ് മുറിയിൽ പരീക്ഷണത്തിനിടെ ടെസ്റ്റ് ട്യൂബ് പൊട്ടിത്തെറിച്ച് ഇടതുകണ്ണിന് മുറിവേറ്റ ഹരിതയെ കണ്ണൂർ വാസൻ ഐ കെയറിലും കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലും കിടത്തി ചികിത്സിച്ചെങ്കിലും കാഴ്ച തിരിച്ചുകിട്ടിയില്ല. പരീക്ഷണം നടത്തിയ അധ്യാപകൻ, സ്കൂൾ മാനേജ്മ​െൻറ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരെ പ്രതിചേർത്ത് അഡ്വ. കെ. അജിത്കുമാർ മുഖേനയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഹരജി നൽകിയത്. ചികിത്സിച്ച ആശുപത്രികളിലെ ഡോക്ടർമാർ, കാഴ്ച നഷ്ടപ്പെട്ടതായി സർട്ടിഫിക്കറ്റ് നൽകിയ മെഡിക്കൽ ബോർഡിലെ ഡോക്ടർ എന്നിവരടക്കമുള്ളവരെ കോടതി മുമ്പാകെ വിസ്തരിച്ചിരുന്നു. നഷ്ടപരിഹാരമായ ആറുലക്ഷം രൂപ ഹരജി നൽകിയ തീയതി മുതൽ ഒമ്പത് ശതമാനം പലിശ സഹിതം സ്കൂൾ മാനേജ്മ​െൻറ് നൽകണമെന്ന്് തലശ്ശേരി പ്രിൻസിപ്പൽ സബ്കോടതി ജഡ്ജി അനിൽകുമാർ വിധിച്ചു. ഇപ്പോൾ ഡിഗ്രി വിദ്യാർഥിനിയാണ് ഹരിത.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story