Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2018 11:06 AM IST Updated On
date_range 7 Feb 2018 11:06 AM ISTനിയമങ്ങളുടെ നിർവഹണത്തിൽ ജാഗ്രതപുലർത്തണം ^ടി.എൻ. സീമ
text_fieldsbookmark_border
നിയമങ്ങളുടെ നിർവഹണത്തിൽ ജാഗ്രതപുലർത്തണം -ടി.എൻ. സീമ കണ്ണൂർ: സ്ത്രീസുരക്ഷാ നിയമങ്ങളുടെ നിർവഹണത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൻ ഡോ. ടി.എൻ. സീമ. സ്ത്രീസുരക്ഷാ നിയമം: സാധ്യതകളും െവല്ലുവിളികളും എന്ന വിഷയത്തിൽ സംസ്ഥാന വനിത കമീഷൻ കണ്ണൂർ ജില്ല പഞ്ചായത്തും ജില്ല ലൈബ്രറി കൗൺസിലുമായി സഹകരിച്ച് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നിയമങ്ങൾക്ക് പരിമിതികളും പഴുതുകളുമുണ്ടെങ്കിലും അവ വലിയ ആയുധങ്ങളാണ്. ഉണ്ടാക്കിയ നിയമങ്ങൾ നടപ്പാക്കുന്നതിന് ഇച്ഛാശക്തിയുള്ള ഭരണകൂടം വേണം. കുറ്റകൃത്യങ്ങൾക്കുള്ള സാമൂഹിക പരിസരം ഇല്ലെന്ന് ഉറപ്പുവരുത്താനാവണമെന്ന് അവർ കൂട്ടിേച്ചർത്തു. കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. വനിത കമീഷെൻറ പ്രവർത്തനങ്ങളെ കുറിച്ച് കമീഷൻ അംഗം ഇ.എം. രാധ വിശദീകരിച്ചു. ജില്ല ഇൻഫർമേഷൻ ഒാഫിസർ ഇ.കെ. പത്മനാഭൻ, വിവിധ സംഘടനാ പ്രതിനിധികളായ എം.വി. സരള, സുമ ബാലകൃഷ്ണൻ, റോഷ്നി ഖാലിദ്, ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് പ്രഫ. കെ.എ. സരള, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ, ഡോ. സുധ അഴീക്കോടൻ, അഡ്വ. പി. ഇന്ദിര എന്നിവർ സംസാരിച്ചു. സൈബർ ലോകത്തിലെ കെണികൾ എന്ന വിഷയത്തിൽ തിരുവനന്തപുരം ഫോറൻസിക് ലാബ് അസി. ഡയറക്ടർ ഡോ. സുനിലും സ്ത്രീസുരക്ഷാ നിയമം: സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ ലീഗൽ സർവിസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സി. സുേരഷ്കുമാറും സ്ത്രീയും സമൂഹവും എന്ന വിഷയത്തിൽ എൻ. സുകന്യയും ക്ലാസെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് സ്വാഗതവും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു നന്ദിയും പറഞ്ഞു. ജാഗ്രതാസമിതികൾ ഏപ്രിലിൽ സജീവമാകും -ഇ.എം. രാധ കണ്ണൂർ: ജാഗ്രതാസമിതികൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാറിലേക്ക് റിപ്പോർട്ട് കൊടുത്തിട്ടുണ്ടെന്നും ഏപ്രിൽ ഒന്നോടെ നടപ്പാക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും വനിതാ കമീഷൻ അംഗം ഇ.എം. രാധ പറഞ്ഞു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലാണ് വനിതാ കമീഷൻ. സ്ത്രീകൾ നൽകുന്ന പരാതികളിലും ചില കള്ളനാണയങ്ങൾ വരുന്നതിനാൽ ചിലപ്പോഴൊക്കെ വീണ്ടും പരിശോധിക്കേണ്ടിവരുന്നതായും അവർ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story