Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമക്കൾ...

മക്കൾ സംരക്ഷിക്കുന്നില്ല; പരാതിയുമായി വയോധിക സ്​റ്റേഷനിൽ

text_fields
bookmark_border
തളിപ്പറമ്പ്: ഉന്നതനിലയിലുള്ള മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന് അമ്മയുടെ പരാതി. അമ്മയെ െപാലീസ് വൃദ്ധസദനത്തിലാക്കി. മുയ്യം വടക്കാഞ്ചേരിയിലെ തറമ്മല്‍ കല്യാണിയമ്മക്കാണ് (82) ഈ ദുര്‍ഗതി. വീണ് പരിക്കേറ്റ് പരസഹായംകൂടാതെ ജീവിക്കാന്‍ സാധിക്കാതെവന്നതോടെയാണ് ഇവര്‍ മക്കള്‍ക്കെതിരെ പരാതിയുമായി തളിപ്പറമ്പ് െപാലീസ് സ്‌റ്റേഷനിലെത്തിയത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ പി.കെ. സുധാകരൻ മക്കളെ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും സംരക്ഷണം ഏറ്റെടുക്കാത്തതിനാല്‍ പട്ടുവം ദീനസേവനസഭയുടെ സ​െൻറ് ലൂക്ക് ഹോമിലെത്തിക്കുകയായിരുന്നു. ഭര്‍ത്താവ് രാഘവന്‍ 20 വര്‍ഷം മുമ്പ് മരിച്ചശേഷവും കൂലിപ്പണിചെയ്താണ് ഇവര്‍ കഴിഞ്ഞിരുന്നത്. കര്‍ഷകത്തൊഴിലാളിയായിരുന്ന ഇരുവരും ഏറെ കഷ്ടപ്പെട്ടാണ് മൂന്നു മക്കളെയും പഠിപ്പിച്ച് ഉന്നതനിലയിലെത്തിച്ചതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story