Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightgfdbju1...ജിതിൻ രാജ്​...

gfdbju1...ജിതിൻ രാജ്​ കേസ്​: നിയമവിദഗ്​ധർ രണ്ട്​ തട്ടിൽ

text_fields
bookmark_border
സഹായിച്ചതെന്ന് ഒരു കൂട്ടർ, തട്ടിപ്പെന്ന് മറുപക്ഷം ദുബൈ: മുന്‍ മന്ത്രി ഇ.പി. ജയരാജ​െൻറ മകന്‍ ജിതിന്‍ രാജ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുടുങ്ങിയത് എങ്ങനെയെന്നതിനെ ചൊല്ലി ദുബൈയിലെ നിയമവിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായം. ദുബൈയിൽ ജയിലിൽ കഴിയുന്ന പ്രമുഖ മലയാളി വ്യവസായിയെ സഹായിക്കാനുള്ള ശ്രമത്തിനിടെയാണ് കേസ് ഉണ്ടായതെന്നാണ് ജിതിൻ രാജിനെ അനുകൂലിക്കുന്നവർ പറയുന്നത്. കടക്കെണിയിലായ വ്യവസായിയുടെ അടുത്ത ബന്ധുവും ജിതി​െൻറ സുഹൃത്തുമായ ആളെ സാമ്പത്തികമായി സഹായിക്കാൻ നടത്തിയ ശ്രമമായിരുന്നു ഇതെന്നാണ് വാദം. ഇത് മറ്റ് സി.പി.എം. നേതാക്കളുടെ മക്കൾ ഉൾപ്പെട്ട േകസുകളിൽ നിന്ന് വിഭിന്നമായി കാണണമെന്നും അവർ ആവശ്യപ്പെടുന്നു. വ്യവസായിയുടെ സ്ഥാപനം 2016 ഒക്ടോബറിൽ ജിതിന് നൽകിയ ഏഴ് ലക്ഷം ദിർഹത്തി​െൻറ ചെക്കും ഇവർ തെളിവായി ചൂണ്ടിക്കാട്ടുന്നു. അതേസമയം വായ്പയെടുത്ത അഞ്ചുലക്ഷം ദിര്‍ഹം തിരിച്ചടക്കാതെ മുങ്ങിയെന്നാണ് ജിതിനെതിരായ കേസ്. ഇന്ധന വിതരണവുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിയിരുന്ന ജിതി​െൻറ സാമ്പത്തിക ഇടപാടുകളും മറ്റ് ബിസിനസുകളും എന്തെന്ന് അേന്വഷിക്കണമെന്ന് മറുഭാഗം ആവശ്യപ്പെടുന്നു. സുഹൃത്തിന് ഇത്ര ഭീമമായ തുക നൽകാനുള്ള ശേഷിയുണ്ടോ, ഇടപാടിൽ എന്താണ് ലാഭം എന്നൊക്കെ പരിശോധിക്കേണ്ടത് തെറ്റിദ്ധാരണകൾ മാറ്റാൻ അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ജിതിൻ സഹായിച്ചുെവന്ന് പറയപ്പെടുന്നയാൾ നിരവധി േകസുകളിൽ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചയാളുമാണ്. 2016 മാര്‍ച്ച് 15 നാണ് ജിതിൽ രാജിനെതിരെ കേസെടുത്തത്. ദുബൈയിലെ അല്‍ റഫ പൊലീസ് സ്റ്റേഷനില്‍ 2016 മാര്‍ച്ച് 15 ന്, 3076 2016 എന്ന നമ്പറിലാണ് കേസ് ഫയല്‍ ചെയ്തത്. അതേവര്‍ഷം ഒക്ടോബര്‍ 31 ന് ഇദ്ദേഹത്തെ കോടതി മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ചു. അപ്പോഴേക്കും ജിതിന്‍ നാട്ടിലേക്ക് കടന്നിരുന്നു. പിണറായി സര്‍ക്കാര്‍ അധികാരമേൽക്കുമെന്ന സൂചന കിട്ടിയതോടെയാണ് നാട്ടിലേക്ക് മുങ്ങിയതെന്നും ആരോപണമുണ്ട്. പിന്നീട് കേസ് അവസാനിപ്പിക്കാനുള്ള ശ്രമങ്ങളോ ശിക്ഷ അനുഭവിക്കാനുള്ള സന്നദ്ധതയോ ഉണ്ടായിട്ടില്ല. ശിക്ഷ അനുഭവിച്ചാലും തട്ടിപ്പ് നടത്തി സ്വന്തമാക്കിയ പണം തിരിച്ചു നൽകേണ്ടിവരും. ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കേസിൽപെടുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ് യു.എ.ഇയുടെ രീതി. പ്രതികളുടെ പേര് വിവരം പോലും പുറത്തുവിടാറില്ല. കൊടുംകുറ്റവാളികളുടെപോലും സ്വകാര്യത ലംഘിക്കുന്നത് വലിയ കുറ്റവുമാണ്. കേസുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമെ കോടതികളിൽ നിന്ന് നേരിേട്ടാ വെബ്സൈറ്റ് വഴിയോ ഒൗദ്യോഗികമായി വിവരം നേടാനാവൂ. ഇൗ സാഹചര്യം പ്രതിഭാഗം മുതലെടുക്കുകയാണെന്നും നിരപരാധിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുകയാണെന്നും ജിതിനെ എതിർക്കുന്നവർ ആരോപിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story