Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2018 10:35 AM IST Updated On
date_range 6 Feb 2018 10:35 AM ISTപെരുങ്കളിയാട്ടം: ഇന്ന് തിരിതെളിയും
text_fieldsbookmark_border
പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 14 വർഷങ്ങൾക്കു ശേഷം ആറു മുതൽ എട്ടുവരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന് ചൊവ്വാഴ്ച തിരി തെളിയും. രാവിലെ ആറിന് അരങ്ങിൽ അടിയന്തിരം. തുടർന്ന് പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും ദീപവും തിരിയും മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെത്തിക്കും. ഭണ്ഡാരപ്പുരയിലേക്കും കലവറയിലേക്കും അടുക്കളയിലേക്കും എഴുന്നള്ളത്ത്, കുഴിയടുപ്പിലേക്ക് തീ പകരൽ. ഉച്ച ഒന്നിന് ഗണപതിക്ക് വെക്കൽ, 1.30ന് മുച്ചിലോട്ട് ഭഗവതിയുടെ ഉച്ചത്തോറ്റം, അരങ്ങിലടിയന്തിരം നെയ്യാട്ടം, വൈകീട്ട് അഞ്ചിന് പുലിയൂർ കണ്ണൻ വെള്ളാട്ടം, ആറിന് അന്നപ്രസാദം, 7.30ന് വിഷ്ണു മൂർത്തി, രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി തോറ്റം, രാത്രി 10ന് മുച്ചിലോട്ട് ഭഗവതിയുടെ അന്തിത്തോറ്റം, അരങ്ങിലടിയന്തിരം നെയ്യാട്ടം, 11ന് കണ്ണങ്ങാട്ട് ഭഗവതി, പുലിയൂർ കാളി എന്നീ തെയ്യങ്ങളുടെ തോറ്റം. പെരുങ്കളിയാട്ടത്തിെൻറ ഭാഗമായി പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ നടന്ന ജൈവ പച്ചക്കറി വിളവെടുപ്പുത്സവം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. പി. ശശിധരൻ അധ്യക്ഷത വഹിച്ചു. പോത്തേര കൃഷ്ണൻ, വി. ബാലൻ, കെ. ശ്രീജ, കെ.ബി.ആർ. കണ്ണൻ, പി. പ്രഭാകരൻ, ബി.പി. പുഷ്പലത, ലത വിജയൻ എന്നിവർ സംസാരിച്ചു. കെ. സുധാകരൻ സ്വാഗതവും വി.കെ. സതീശൻ നന്ദിയും പറഞ്ഞു. കലവറ നിറക്കൽ ഘോഷയാത്ര കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് പരിസരം കേന്ദ്രീകരിച്ച് നഗരത്തിലൂടെ ബി.കെ.എം ജങ്ഷൻ വഴി ക്ഷേത്രത്തിലെത്തി. നദിയ നാരായണെൻറ കഥാപ്രസംഗം, കേളപ്പൻ സർവിസ് സെൻററിെൻറ കോൽക്കളി, സഞ്ജയൻ സ്മാരക ഗ്രന്ഥാലയം വനിത വേദിയുടെ തിരുവാതിര എന്നിവ നടന്നു. സാംസ്കാരിക സമ്മേളനം കേരള ഫോക്ലോർ അക്കാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. പോത്തേര കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം ഡോ. എൻ. അജിത് കുമാർ മുഖ്യാതിഥിയായി. ടി.കെ. കരുണാകര പൊതുവാൾ, കണ്ണൻ കെ. കുട്ടി, പി.കെ. സുരേഷ്കുമാർ, പി. പ്രേമചന്ദ്രൻ, വി.എം. ദാമോദരൻ, പി.വി. രാമകൃഷ്ണൻ, പുരവൂർ പി. വിനുകുമാർ, പി.വി. കുഞ്ഞിരാമൻ കോമരം എന്നിവർ സംസാരിച്ചു. കെ.പി. ബാലകൃഷ്ണ പൊതുവാൾ സ്വാഗതവും രാജൻ പാടാച്ചേരി നന്ദിയും പറഞ്ഞു. തുടർന്ന് നടനസന്ധ്യ അരങ്ങേറി. ആറിന് വൈകീട്ട് ആറിന് സാംസ്കാരിക സമ്മേളനം കർണാടക സ്പോർട്സ് - യുവജന ക്ഷേമ മന്ത്രി പ്രമോദ് മധ്വരാജ് ഉദ്ഘാടനം ചെയ്യും. വി. മധുസൂദനൻ നായർ പ്രഭാഷണം നടത്തും. പ്രമോദ് പയ്യന്നൂർ മുഖ്യാതിഥിയാകും. തുടർന്ന് സംസ്ഥാന സർക്കാർ സാംസ്കാരിക വിനിമയ കേന്ദ്രം അവതരിപ്പിക്കുന്ന നവോത്ഥാന സന്ധ്യ അരങ്ങേറും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story