Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Feb 2018 10:41 AM IST Updated On
date_range 5 Feb 2018 10:41 AM ISTഎം.വി ആക്ട് ഭേദഗതി ബിൽ രാജ്യസഭയിൽ: നാളെ റെയിൽവേ സ്റ്റേഷൻ മാർച്ച്
text_fieldsbookmark_border
കണ്ണൂർ: മോേട്ടാർ വെഹിക്കിൾ (എം.വി) ആക്ട് ഭേദഗതി ബിൽ ചൊവ്വാഴ്ച രാജ്യസഭയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചതിനെതിരെ മോേട്ടാർ വ്യവസായ സംരക്ഷണ സമിതി രാജ്യവ്യാപകമായി കേന്ദ്രസർക്കാർ ഒാഫിസുകളിലേക്ക് മാർച്ചും ധർണയും നടത്തും. കണ്ണൂരിൽ റെയിൽവേ സ്റ്റേഷനു മുന്നിലേക്കാണ് മാർച്ച്. ചൊവ്വാഴ്ച രാവിലെ 10ന് കണ്ണൂർ കെ.എസ്.ആർ.ടി.സി പരിസരത്തുനിന്ന് മാർച്ച് ആരംഭിച്ച് റെയിൽവേ സ്റ്റേഷനു മുന്നിൽ സമാപിക്കും. തുടർന്നു ധർണ നടക്കും. മാർച്ചിലും ധർണയിലും മുഴുവൻ ഒാേട്ടാ-ടാക്സി, ലൈറ്റ് മോേട്ടാർ-ലോറി, യൂസ്ഡ് വെഹിക്കിൾ, ഡ്രൈവിങ് സ്കൂൾ, ഒാേട്ടാ കൺസൽട്ടിങ്, വർക്ഷോപ് തൊഴിലാളികളും കെ.എസ്.ആർ.ടി.സി തൊഴിലാളികളും പെങ്കടുക്കണമെന്ന് േകാൺഫെഡറേഷൻ ഒാഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് െഫഡറേഷൻ ജില്ല കമ്മിറ്റി ചെയർമാൻ കെ.കെ. നാരായണനും ജനറൽ കൺവീനർ കെ. ജയരാജനും ആവശ്യപ്പെട്ടു. മാർച്ചും ധർണയും വിജയിപ്പിക്കാൻ മോേട്ടാർ വ്യവസായ സംരക്ഷണ സമിതി ജില്ല കമ്മിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story