Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:35 AM IST Updated On
date_range 3 Feb 2018 10:35 AM ISTറോഡ് നവീകരണം: പഴയങ്ങാടി-^കുപ്പം റോഡ് കുഴിച്ചു; മുന്നൂറിലധികം ടെലിഫോണുകൾ നിശ്ചലമായി
text_fieldsbookmark_border
റോഡ് നവീകരണം: പഴയങ്ങാടി--കുപ്പം റോഡ് കുഴിച്ചു; മുന്നൂറിലധികം ടെലിഫോണുകൾ നിശ്ചലമായി പഴയങ്ങാടി: പഴയങ്ങാടി-എരിപുരം--ഏഴോം--കുപ്പം റോഡ് നവീകരണത്തിെൻറ ഭാഗമായി റോഡ് താഴ്ത്താൻ കുഴിയെടുത്തതിനെ തുടർന്ന് കാബിൾ തകർന്നതിനാൽ മുന്നൂറിലധികം ഫോണുകൾ നിശ്ചലമായി. കാബിൾ തകർന്ന് ഫോണും ഇൻറർനെറ്റ് സംവിധാനവും നിശ്ചലമായിട്ട് മൂന്നുദിവസം പിന്നിട്ടിട്ടും അധികൃതർ നിസ്സംഗത തുടരുന്നതിനെതിരെ പരാതിയുണ്ട്. പഴയ ജെ.ടി.എസ് പരിസരത്താണ് റോഡിെൻറ ഉയരം കുറക്കുന്നതിനായി രണ്ടുമാസക്കാലമായി കുഴിയെടുക്കൽ തുടരുന്നത്. ചെങ്കൽപാറയുള്ള റോഡിൽനിന്ന് കല്ലുകൾ പൊട്ടിച്ചെടുത്താണ് റോഡിെൻറ ഉയരം കുറക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് കുഴിയെടുത്തതോടെയാണ് മേഖലയിലെ ബി.എസ്.എൻ.എൽ കാബിളുകൾ തകർന്ന് ഫോണുകൾ നിശ്ചലമായത്. പുല്ലാഞ്ഞിട, അടുത്തില ഈസ്റ്റ്, ചെങ്ങൽ, നെരുവമ്പ്രം മേഖലകളിലെ 304 ഫോണുകൾ നിശ്ചലമായതായാണ് കണക്ക്. ഫോണുകളും ഇൻറർനെറ്റ് സംവിധാനവും നിലച്ചതോടെ വിദ്യാലയങ്ങൾ, ബാങ്കുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങി വിവിധ മേഖലകളുടെ പ്രവർത്തനം താറുമാറായി. 200 മീറ്ററിലധികം കുഴിയെടുത്ത മേഖലയിൽനിന്ന് പൊട്ടിച്ച കല്ലുകൾ ദിവസങ്ങളായി മാറ്റിയിടാത്തതിനാൽ കാബിളുകൾ തകർന്നത് എവിടെയാണെന്ന് ബി.എസ്.എൻ.എൽ അധികൃതർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story