Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2018 10:29 AM IST Updated On
date_range 3 Feb 2018 10:29 AM ISTബജറ്റ്: ജില്ലക്ക് അഭിമാന നേട്ടം ^മന്ത്രി ഇ. ചന്ദ്രശേഖരൻ
text_fieldsbookmark_border
ബജറ്റ്: ജില്ലക്ക് അഭിമാന നേട്ടം -മന്ത്രി ഇ. ചന്ദ്രശേഖരൻ കാസർകോട്: സംസ്ഥാന ബജറ്റിൽ കാസർകോട് പാക്കേജിന് 95 കോടിയും എൻഡോസൾഫാൻ പാക്കേജിന് 50 കോടിയും നീക്കിവെച്ചത് അഭിമാനകരമായ നേട്ടമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ. 2013-14 മുതൽ ആകെ 273 കോടി രൂപയാണ് കാസർകോട് പാക്കേജിനായി ബജറ്റിൽ അനുവദിച്ചിരുന്നത്. തുക വർധിപ്പിച്ചതോടെ പ്രഭാകരൻ കമീഷൻ ശിപാർശ ചെയ്ത ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 50 കോടി രൂപ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള പാക്കേജായി നീക്കിവെച്ചതും ജില്ലക്ക് നൽകിയ പ്രത്യേക പരിഗണനയാണ്. കാഞ്ഞങ്ങാട്ടും ചീമേനിയിലും 500 ഏക്കർ ഭൂമി ഏറ്റെടുത്ത് കിഫ്ബി മുഖേന വ്യവസായ പാർക്ക് സ്ഥാപിക്കുന്നത് ആയിരക്കണക്കിന് ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ ഉപകരിക്കും. കാസർകോട് ഉൾപ്പെടെയുള്ള കേരളത്തിലെ മെഡിക്കൽ കോളജുകൾക്ക് 207 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. മഞ്ചേശ്വരത്ത് 30 കോടി, കാസർകോട്ട് 59 കോടി എന്നിങ്ങനെ തുറമുഖ നിർമാണത്തിന് നീക്കിവെച്ചതും വർക്കിങ് വിമൻസ് ഹോസ്റ്റൽ, ഹോം സ്റ്റേ എന്നിവ ആരംഭിക്കുന്നതും ജില്ലക്ക് നേട്ടമാണെന്ന് മന്ത്രി വാർത്തകുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story