Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബ്രോഷർ ശേഖരണത്തിലൂടെ...

ബ്രോഷർ ശേഖരണത്തിലൂടെ ലിംക ബുക്കിൽ ഇടംനേടി പയ്യന്നൂർ സ്വദേശി കോഴ്സുകൾ തിരയാൻ നെറ്റ്​ വേണ്ട; ഡേവിഡിനെ വിളിച്ചാൽ മതി

text_fields
bookmark_border
രാഘവൻ കടന്നപ്പള്ളി പയ്യന്നൂർ: ലോകത്തുള്ള സർവകലാശാലകൾ നടത്തുന്ന അപൂർവ കോഴ്സുകളെക്കുറിച്ചറിയാൻ ഇൻറർനെറ്റിൽ തിരഞ്ഞ് തളർന്നോ? എങ്കിൽ ഇനി, ആലോചിച്ച് തല പുകയേണ്ടതില്ല; പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ കെ.എം. ഡേവിഡിനെ (58) വിളിച്ചാൽ മതി. എല്ലാ സംശയവും തീരും. ലോകത്തെ ഉപരി വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ജ്ഞാനം തപസ്യയായപ്പോൾ ഈ റിട്ട. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ തേടിയെത്തിയത് 2018ലെ ലിംക ബുക്ക് ഓഫ് ഇന്ത്യ വേൾഡ് െറേക്കാഡ്. 61ലധികം രാജ്യങ്ങളിലെയും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കോഴ്സുകൾ സംബന്ധിച്ച ബ്രോഷറുകൾ ഡേവിഡി​െൻറ അലമാരയിലുണ്ട്. ഇത് 7000 ലധികം വരും എന്നറിയുമ്പോഴാണ് ഈ വിദ്യാഭ്യാസസ്നേഹിയുടെ പരിശ്രമത്തി​െൻറ ആഴം വ്യക്തമാവുക. 5000ന് മേൽ കോഴ്സുകളെക്കുറിച്ചും അത് പഠിപ്പിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ഡേവിഡ് ആധികാരികമായി പറഞ്ഞുതരും. ഈ നേട്ടംതന്നെയാണ് ഈ പയ്യന്നൂരുകാര​െൻറ നാമം ലിംക ബുക്കിൽ അടയാളപ്പെടുത്താൻ കാരണം. യു.ആർ.എഫ് ഏഷ്യൻ െറേക്കാഡുൾപ്പെടെ നിരവധി അംഗീകാരങ്ങൾക്കുശേഷമാണ് ലിംകയിലെ അടയാളപ്പെടൽ. പല മേഖലയിലുള്ളവർ ഡേവിഡി​െൻറ ഉപദേശംതേടി എത്താറുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ഉന്നത വിദ്യാഭ്യാസ പ്രവർത്തകർവരെ ഇതിൽപെടും. ഉപരിപഠനങ്ങളെക്കുറിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസെടുക്കാനും പോകാറുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ നാലു വർഷവും സംസ്ഥാന പൊലീസിൽ നാലു വർഷവും എക്സൈസിൽ 22 വർഷവും ജോലിചെയ്ത ഇദ്ദേഹം വിരമിച്ചശേഷവും വിദ്യാഭ്യാസമേഖലയിലെ സേവനം തുടരുകയാണ്. കഴിഞ്ഞ 20 വർഷമായി വിദ്യാഭ്യാസമേഖലയിലെ അപൂർവവും വൈവിധ്യമുള്ളതുമായ കോഴ്സുകളെക്കുറിച്ച് ഗവേഷണം നടത്തിവരുകയാണ് ഇദ്ദേഹം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story