Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightശ്യാമപ്രസാദ്​ വധം...

ശ്യാമപ്രസാദ്​ വധം എൻ.​െഎ.എ അന്വേഷിക്കണം ^കുമ്മനം രാജശേഖരൻ

text_fields
bookmark_border
ശ്യാമപ്രസാദ് വധം എൻ.െഎ.എ അന്വേഷിക്കണം -കുമ്മനം രാജശേഖരൻ കണ്ണൂര്‍: കണ്ണവത്തെ ശ്യാമപ്രസാദ് വധക്കേസ് എൻ.െഎ.എ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയലഹള ലക്ഷ്യമിട്ടുള്ള കൊലപാതകമാണ് നടന്നിട്ടുള്ളത്. എൻ.െഎ.എയുടെ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ശിപാർശചെയ്തില്ലെങ്കിൽ കേന്ദ്രസർക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്യാമപ്രസാദി​െൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് നിസ്സംഗത പാലിക്കുകയാണ്. രാഷ്ട്രീയ കൊലപാതകം എന്നനിലയിലാണ് സംഭവത്തെ പൊലീസ് കാണുന്നത്. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ട്. മലബാറില്‍ പോപുലര്‍ഫ്രണ്ട് സി.പി.എമ്മിനെ ഹൈജാക്ക്ചെയ്തു. സി.പി.എമ്മില്‍ നുഴഞ്ഞുകയറി ബി.ജെ.പി--ആർ.എസ്.എസ് പ്രവര്‍ത്തകരെ ഉന്മൂലനംചെയ്യുകയാണ്. കണ്ണൂര്‍ ജില്ല ഐ.എസി​െൻറ ഒളിത്താവളമായി മാറി. കേരളത്തില്‍ രജിസ്റ്റർചെയ്ത 15 ഐ.എസ് കേസുകളില്‍ ആറെണ്ണവും കണ്ണൂരിലാണ്. സംസ്ഥാനത്ത് എൻ.െഎ.എ അന്വേഷിക്കുന്ന 26 കേസുകളില്‍ എട്ടും കണ്ണൂരിലാണ്. മുഖ്യമന്ത്രിയുടെ ജില്ലയിൽ പൊലീസ് നിഷ്ക്രിയമാണെന്നതി​െൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ജിത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story