Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി-മൈസൂരു...

തലശ്ശേരി-മൈസൂരു റെയിൽപാത: മണ്ണ് പരിശോധന തുടങ്ങി

text_fields
bookmark_border
കൂത്തുപറമ്പ്: മലബാറി​െൻറ സ്വപ്നപദ്ധതിയായ തലശ്ശേരി-മൈസൂരു റെയിൽപാതക്ക് ചിറക് മുളക്കുന്നു. റെയിൽേവ ലൈനി​െൻറ ഭാഗമായുള്ള മണ്ണ് പരിശോധന കൂത്തുപറമ്പ് മേഖലയിൽ ആരംഭിച്ചു. മുംബൈ ആസ്ഥാനമായുള്ള കൊങ്കൺ റെയിൽവേ പ്രൈവറ്റ് ലിമിറ്റഡി​െൻറ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കൂത്തുപറമ്പിനടുത്ത തൊക്കിലങ്ങാടിയിലെ രണ്ട് കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച മണ്ണ് പരിശോധിച്ചത്. തലശ്ശേരിയിൽ നിന്നാരംഭിച്ച് വയനാട് വഴി മൈസൂരു വരെയുള്ള 186 കിലോമീറ്റർ ദൂരത്തെ മണ്ണാണ് പരിശോധനക്ക് വിധേയമാക്കുക. സാറ്റലൈറ്റ് സർവേയിലൂടെയായിരുന്നു നിർദിഷ്ട റെയിൽേവ ലൈനി​െൻറ സ്ഥലനിർണയം. പദ്ധതി റെയിൽേവ ബോർഡ് തത്ത്വത്തിൽ അംഗീകരിച്ചാൽ മാത്രമേ പദ്ധതിപ്രവർത്തനം മുന്നോട്ടുപോവുകയുള്ളൂ. ഭാവിയിലെ കാലതാമസം ഒഴിവാക്കുന്നതി​െൻറ ഭാഗമായാണ് മുൻകൂട്ടിയുള്ള മണ്ണ് പരിശോധന. മലബാറി​െൻറ മുഖച്ഛായതന്നെ മാറ്റാനുതകുന്നതാണ് ഇൗ പാത. മാറിമാറി വന്ന സംസ്ഥാന സർക്കാറുകൾ ആവശ്യപ്പെട്ടിട്ടും റെയിൽേവ മന്ത്രാലയം പച്ചക്കൊടി കാണിക്കാത്തതാണ് സ്വപ്നപദ്ധതി നീണ്ടുപോകാനിടയാക്കിയത്. അടുത്ത റെയിൽേവ ബജറ്റിന് മുമ്പ് കേന്ദ്രസർക്കാറിൽ സമ്മർദം ശക്തമാക്കുന്നതി​െൻറ ഭാഗമായാണ് മണ്ണ് പരിശോധന ഉൾപ്പെടെ വേഗത്തിലാക്കുന്നത്. വടക്കൻ കേരളത്തിലെയും കുടകിലെയും ലക്ഷക്കണക്കിന് ആളുകൾക്ക് ഗുണകരമാകുന്ന തലശ്ശേരി- മൈസൂരു റെയിൽപാത ഇനിയെങ്കിലും യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story