Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Aug 2018 11:11 AM IST Updated On
date_range 25 Aug 2018 11:11 AM ISTമഴക്കെടുതി: ആർക്കൈവ്സിലേക്ക് ഫോട്ടോകളും വിഡിയോകളും അയക്കാം
text_fieldsbookmark_border
കണ്ണൂർ: സംസ്ഥാനം കണ്ട ഏറ്റവും രൂക്ഷമായ മഴക്കെടുതിയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഫോട്ടോകളും വിഡിയോകളും ശേഖരിച്ച് ആർക്കൈവ്സിൽ സൂക്ഷിച്ചുവെക്കാൻ വിവര പൊതുജന സമ്പർക്ക വകുപ്പ്. ഭാവിതലമുറക്ക് ഉപകാരപ്പെടുന്നതിനും തുടർ നടപടികൾക്കുമായി കൃത്യമായ ആസൂത്രണത്തോടെ ഇവ സൂക്ഷിച്ചുവെക്കാനാണ് പരിപാടി. അണക്കെട്ടുകൾ തുറക്കുന്നത്, കവിഞ്ഞൊഴുകുന്ന പുഴകൾ, ഉരുൾപൊട്ടലുകൾ, വെള്ളപ്പൊക്കം, തകർന്നതോ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതോ ആയ റോഡുകൾ, പാലങ്ങൾ, കേടുപറ്റിയതോ വെള്ളം കയറിയതോ ആയ പ്രധാന സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വീടുകൾ, കുടുങ്ങിക്കിടക്കുന്ന ആളുകൾ, രക്ഷാപ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, ദുരിതാശ്വാസ-പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി മഴക്കെടുതിയുമായി ബന്ധപ്പെട്ട വിഡിയോകളും ഫോട്ടോകളുമാണ് ശേഖരിക്കുന്നത്. താൽപര്യമുള്ള സ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, ഗ്രൂപ്പുകൾ, സ്വകാര്യ ഫോട്ടോഗ്രാഫർമാർ, വിഡിയോഗ്രാഫർമാർ, പൊതുജനങ്ങൾ എന്നിവർ െസപ്റ്റംബർ അഞ്ചിനകം ഇവ ജില്ല ഇൻഫർമേഷൻ ഓഫിസിൽ ലഭ്യമാക്കണം. സീഡിയിലോ പെൻൈഡ്രവിലോ ഇ-മെയിൽ (kannurdio@gmail.com) വഴിയോ നൽകാം. ദൃശ്യങ്ങൾ അയക്കുന്നവർ സംഭവസ്ഥലം, പകർത്തിയ തീയതി, സമയം, എടുത്തയാളുടെ പേര്, സംഭവത്തെക്കുറിച്ചുള്ള ചെറുവിവരണം എന്നിവ കൂടി നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04972 700231. .....................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story