Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാനായിയിൽ രണ്ടുപേർക്ക്...

കാനായിയിൽ രണ്ടുപേർക്ക് കടന്നൽ കുത്തേറ്റു

text_fields
bookmark_border
പയ്യന്നൂർ: കാനായി മീങ്കുഴി അണക്കെട്ടിന് സമീപം കടന്നൽ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. പുളുക്കൂൽ ശ്യാമള, തുമ്പ കുതിരുമ്മൽ കമല എന്നിവർക്കാണ് കുത്തേറ്റത്. ശ്യാമളയെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും കമലയെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈ ഭാഗങ്ങളിൽ വ്യാപകമായി കടന്നൽക്കൂട് കാണപ്പെടുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. നാട്ടുകാരുടെ ശ്രമഫലമായി കടന്നൽക്കൂട് നശിപ്പിക്കുന്നുണ്ടെങ്കിലും ഉയരമുള്ള തെങ്ങിലും കവുങ്ങിലും കൂട് കൂട്ടുന്നതുകൊണ്ട് കർഷകർ പരിഭ്രാന്തിയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story