Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:14 AM IST Updated On
date_range 24 Aug 2018 11:14 AM ISTമലബാർ ദേവസ്വം ബോർഡ് ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം നൽകും
text_fieldsbookmark_border
കണ്ണൂർ: മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറിെൻറയും അംഗങ്ങളുടേയും ഒരുമാസത്തെ ഓണറേറിയവും ബോർഡ് ജീവനക്കാരുടെയും ബോർഡിന് കീഴിലെ എല്ലാ എക്സിക്യൂട്ടിവ് ഓഫിസർമാരുടെയും സ്പെഷൽ, എ, ബി േഗ്രഡ് ക്ഷേത്രജീവനക്കാരുടെയും രണ്ട് ദിവസത്തെ ശമ്പളത്തിൽ കുറയാത്ത തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തീരുമാനിച്ചു. ബോർഡിന് കീഴിലെ എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽനിന്നും പരമാവധി തുക സ്വരൂപിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നൽകും. 22 ക്ഷേത്രങ്ങളിൽനിന്നായി അഞ്ചു ലക്ഷം രൂപ വീതവും രണ്ടു ക്ഷേത്രങ്ങളിൽനിന്ന് രണ്ടര ലക്ഷം രൂപ വീതവും 33 ക്ഷേത്രങ്ങളിൽനിന്ന് ഒരു ലക്ഷം രൂപ വീതവും മറ്റ് ക്ഷേത്രങ്ങൾ അവയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് മുഖേന സംഭാവന നൽകും. എല്ലാ ക്ഷേത്രഭരണാധികാരികളും ജീവനക്കാരും തീരുമാനവുമായി സഹകരിക്കണമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു മാസ്റ്റർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story