Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:14 AM IST Updated On
date_range 24 Aug 2018 11:14 AM ISTകൗൺസലിങ് പരിശീലനം
text_fieldsbookmark_border
കണ്ണൂർ: ജില്ലയിൽ പ്രളയ ദുരന്തത്തിലകപ്പെട്ടവർക്ക് സാമൂഹിക മനഃശാസ്ത്ര പിന്തുണ നൽകുന്നതിന് ബംഗളൂരു നിംഹാൻസിെൻറ സഹകരണത്തോടെ പരിശീലനം നടത്തി. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായ ജില്ല ശിശു സംരക്ഷണ യൂനിറ്റിെൻറ നേതൃത്വത്തിലാണ് പരിശീലനം. മന്ത്രി കെ.കെ. ശൈലജ ജില്ലതല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെ സംബന്ധിച്ച് നിർദേശങ്ങൾ നൽകി. ജില്ല െപ്രാട്ടക്ഷൻ ഓഫിസർ എം.പി. അബ്്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് സംസാരിച്ചു. നിംഹാൻസ് ഡിസാസ്റ്റർ മാനേജ്മെൻറ് വിഭാഗത്തിലെ രാജമണികണ്ഠൻ പരിശീലനത്തിന് നേതൃത്വം നൽകി. സോഷ്യൽ വർക്കർമാർ, കൗൺസലർമാർ, സ്കൂൾ അധ്യാപകർ, ജില്ല െപ്രാട്ടക്ഷൻ യൂനിറ്റിലെ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെ നൂറോളം മാനസികാരോഗ്യ വിദഗ്ധർ പങ്കെടുത്തു. പരിശീലനത്തിെൻറ രണ്ടാം ഘട്ടം വെള്ളിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story