Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2018 11:08 AM IST Updated On
date_range 24 Aug 2018 11:08 AM ISTബഡ്സ് സ്കൂൾ വിദ്യാർഥിനി ഒരുമാസ പെൻഷൻ ദുരിതാശ്വാസനിധിയിലേക്ക് നൽകി
text_fieldsbookmark_border
കണ്ണൂർ: ബഡ്സ് സ്കൂൾ വിദ്യാർഥിനി തെൻറ ഒരു മാസത്തെ വികലാംഗ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. പഴശ്ശി സ്വദേശിനിയായ പള്ളിപ്രത്ത് രയരോത്ത് പി.ആർ. പ്രീതിയാണ് പെൻഷൻ തുക ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. വ്യാഴാഴ്ച കലക്ടറേറ്റിൽ മന്ത്രി കെ.കെ. ശൈലജ തുക ഏറ്റുവാങ്ങി. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്നേഹതീരം ബഡ്സ് സ്കൂൾ വിദ്യാർഥിയാണ് പ്രീതി. ചടങ്ങിൽ പി.കെ. ശ്രീമതി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story