Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅഭിമന്യുവിെൻറ...

അഭിമന്യുവിെൻറ പണക്കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

text_fields
bookmark_border
കാഞ്ഞങ്ങാട്: മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ. യു.പി സ്കൂളിലെ ഏഴാം ക്ലാസുകാരൻ പി.എസ്. അഭിമന്യുവി​െൻറ സമ്പാദ്യപ്പെട്ടിയിലെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. വർഷാവസാനം സ്കൂളിൽ നിന്ന് പോകാൻ നിശ്ചയിച്ച പഠനയാത്രക്കുവേണ്ടി സ്വരുക്കൂട്ടിയ സമ്പാദ്യമാണ് പ്രളയബാധിതരെ സഹായിക്കാൻ കൈമാറിയത്. അതിയാമ്പൂരിലെ കരാേട്ട പരിശീലകൻ പവിത്ര​െൻറയും കാഞ്ഞങ്ങാട് നഗരസഭ സാന്ത്വനം വളൻറിയറായ സിന്ധുവി​െൻറയും മകനാണ് അഭിമന്യു. ത‍​െൻറ സമ്പാദ്യക്കുടുക്കയിലെ നാണയത്തുട്ടുകൾ കഴിഞ്ഞ ദിവസം സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപകൻ കൊടക്കാട് നാരായണന് കൈമാറി. അഭിമന്യുവി​െൻറ നന്മനിറഞ്ഞ പ്രവൃത്തിയെ അധ്യാപകരും വിദ്യാർഥികളും അഭിനന്ദിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story