Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രളയം: മിക്ക...

പ്രളയം: മിക്ക വീടുകൾക്കും ഇൻഷുറൻസില്ലാത്തത്​ നഷ്​ടം വർധിപ്പിക്കുന്നു

text_fields
bookmark_border
പ്രളയം: മിക്ക വീടുകൾക്കും ഇൻഷുറൻസില്ലാത്തത് നഷ്ടം വർധിപ്പിക്കുന്നു വൈ. ബഷീർ കണ്ണൂർ: മിക്ക വീടുകൾക്കും ഹൗസ് ഇൻഷുറൻസുകളില്ലാത്തത് പ്രളയമേഖലയിലെ വീടുകളുടെ നഷ്ടം പതിന്മടങ്ങാക്കും. ജീവന് സുരക്ഷ നൽകുന്ന ലൈഫ് ഇൻഷുറൻസ് പോലെ വീടിനുണ്ടാകുന്ന നഷ്ടമൊഴിവാക്കുന്നതിനുള്ള ഹൗസ് ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതിൽ മലയാളികൾ പിറകിലായതാണ് നഷ്്ടത്തി​െൻറ വ്യാപ്തി കൂട്ടുന്നത്. കനത്ത മഴയെയും പ്രളയത്തെയും തുടർന്ന് ജില്ലകളിലെ നോഡൽ ഇൻഷുറൻസ് ഏജൻറുമാരിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതിൽ ഹൗസ് ഇൻഷുറൻസുകളുടെ എണ്ണം വളരെ കുറവായിരുന്നു. കണ്ണൂർ ജില്ലയിൽ നിന്നുള്ള കണക്കിൽ ഒരു ശതമാനത്തിലും താഴെ വീടുകൾക്കു മാത്രമാണ് ഇൻഷുറൻസുള്ളത്. വീടുകൾക്ക് നാശനഷ്മുണ്ടാകൽ, കവർച്ച, അഗ്നിബാധ തുടങ്ങിയ കാര്യങ്ങളാണ് ഹൗസ് ഇൻഷുറൻസി​െൻറ പരിധിയിൽ വരുന്നത്. പ്രളയമുൾപ്പെടെയുള്ള പ്രകൃതിദുരന്തത്തിന് തങ്ങൾ ഇരയാകില്ലെന്ന ആത്മവിശ്വാസമാണ് മിക്കവരും വീടുകൾക്ക് ഇൻഷുറൻസ് എടുക്കാത്തതിന് കാരണമെന്ന് ഇൻഷുറൻസ് മേഖലയിലുള്ളവർ പറയുന്നു. കവർച്ചയുൾപ്പെടെ അപൂർവമായി ഉണ്ടാകുന്ന അപകടങ്ങൾക്കുവേണ്ടി പണം ചെലവഴിക്കണമോ എന്നും ആളുകൾ സംശയിക്കുന്നു. വീടുകൾക്ക് പുറമെ, ഫ്ലാറ്റുകൾക്കും ഇൻഷുറൻസ് ലഭ്യമാണ്. ഫ്ലാറ്റുകളിൽ റസിഡൻറ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തിൽ ഗ്രൂപ്പ് പോളിസികളായാണ് മിക്കവാറും എടുക്കുന്നത്. പ്രീമിയം കുറച്ച് എടുക്കാനാവുമെന്നതാണ് ആളുകളെ ഇതിന് പ്രേരിപ്പിക്കുന്നത്. വാടകക്ക് താമസിക്കുന്നവർക്കും ഹൗസ് ഇൻഷുറൻസ് എടുക്കാം. ഗൃഹോപകരണങ്ങളും ഫർണിച്ചറുമാണ് ഇൻഷുർ ചെയ്യേണ്ടത്. എന്നാൽ, വാടകവീട്ടിൽ താമസിക്കുന്നവർക്ക് ഇത്തരത്തിൽ ഇൻഷുറൻസ് എടുക്കുന്നതിനുള്ള സൗകര്യമുണ്ടെന്ന് പലർക്കും അറിയില്ല. ഹൗസ് ഇൻഷുറൻസിന് ആദായനികുതി ഇളവില്ലെന്നതിനാൽ ഉദ്യോഗസ്ഥരുൾെപ്പടെ പലരും ഇൻഷുറൻസുകൾ എടുത്തിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story