Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്രളയമേഖലകളിൽ...

പ്രളയമേഖലകളിൽ ജലവിതരണത്തിന്​ ക്രമീകരണം

text_fields
bookmark_border
പ്രളയമേഖലകളിൽ ജലവിതരണത്തിന് ക്രമീകരണം തിരുവനന്തപുരം: പ്രളയബാധിത മേഖലകളിൽ കുടിവെള്ളമെത്തിക്കാൻ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ തീവ്രശ്രമം. കഴിഞ്ഞദിവസം രാത്രി മാത്രം പത്തനംതിട്ട, കോട്ടയം ജില്ലകളിലേക്ക് തിരുവനന്തപുരം ആസ്ഥാനമായ സെൻട്രൽ സർക്കിളിൽനിന്ന് 30,000 ലിറ്റർ കുടിവെള്ളം കയറ്റിയയച്ചു. ടാങ്കർ ലോറികളിലും കുപ്പിവെള്ളമായുമാണ് വെള്ളം എത്തിക്കുന്നത്. 12 മണിക്കൂറിനിടെ കുമരകം ഭാഗത്തുമാത്രം 10,000 ലിറ്റർ വെള്ളം എത്തിച്ചതായി വാട്ടർ അതോറിറ്റി കൺട്രോൾ റൂമിൽനിന്നറിയിച്ചു. കോട്ടയം മുനിസിപ്പൽ മേഖലയിൽ 2000 ലിറ്ററും മണ്ണാർകാട് ഭാഗത്ത് 2000 ലിറ്ററും വൈക്കം മുനിസിപ്പാലിറ്റിയിൽ 2500 ലിറ്ററും വെള്ളം വിതരണംചെയ്തു. കുമരകം, മണ്ണാർകാട് ഭാഗങ്ങളിൽ 300 ലിറ്റർ വീതം കുപ്പിവെള്ളവും എത്തിച്ചിരുന്നു. പത്തനംതിട്ട കലക്ടറേറ്റിൽ 5000 ലിറ്റർ വെള്ളമെത്തിച്ചു. പന്തളം എൻ.എസ്.എസ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പിൽ 2000 ലിറ്ററും എസ്.പി ഓഫിസിൽ 5000 ലിറ്ററും വെള്ളം എത്തിച്ചു. ഇരവിപേരൂർ, പൂമറ്റം എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 1850 ലിറ്റർ വെള്ളം ഇന്നലെ രാത്രി എത്തിച്ചതായും വാട്ടർ അതോറിറ്റി ദക്ഷിണ മേഖല ഓഫിസിൽ നിന്നറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളാണ് ദക്ഷിണമേഖലക്ക് കീഴിൽ വരുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ സാധാരണനിലയിൽ ജലവിതരണം നടക്കുന്നുണ്ട്. വെള്ളക്കെട്ടിനെ തുടർന്ന് ജലവിതരണം താറുമാറായ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തി വെള്ളം എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story