Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2018 10:50 AM IST Updated On
date_range 20 Aug 2018 10:50 AM ISTഇവൾ മജീദിെൻറ 'മകൾ'; വിവാഹം ഹിന്ദു ആചാരപ്രകാരം
text_fieldsbookmark_border
ഇവൾ മജീദിെൻറ 'മകൾ'; വിവാഹം ഹിന്ദു ആചാരപ്രകാരം * മജീദിെൻറ വളർത്തുപുത്രി മഞ്ജുവിെൻറ വിവാഹം അവളുടെ മതാചാരപ്രകാരമാണ് നടത്തിയത് photo: Kgm1 പെരിങ്ങൊളം ചെരങ്ങാടം വീട്ടിൽ അബ്ദുൽ മജീദും ഭാര്യ റംലയും വളർത്തുമകൾ മഞ്ജുവിനൊപ്പം കുന്ദമംഗലം (കോഴിക്കോട്): പെരിങ്ങൊളം ചെരങ്ങാടം വീട്ടിലെ സി.വി. അബ്ദുല്‍ മജീദ്റംല ദമ്പതികളുടെ വളർത്തുമകൾ മഞ്ജുവിെൻറ വിവാഹം അവളുടെ മതവിശ്വാസ പ്രകാരം. 10 വർഷമായി മജീദ് ഏറ്റെടുത്ത് വളർത്തുന്ന, ഈങ്ങാപ്പുഴ സ്വദേശികളായ രാഘവെൻറയും മാളുവിെൻറയും മകളുടെ വിവാഹം ഹൈന്ദവ വിശ്വാസപ്രകാരം നടത്തുന്നതിന് മജീദിനോ റംലക്കോ ഒന്നും തടസ്സമായില്ല. കൂഴക്കോട് കണ്ണന്‍കുട്ടിയുടെയും കമലയുടെയും മകന്‍ സുബ്രഹ്മണ്യൻ ഞായറാഴ്ച രാവിലെ കൂഴക്കോട് നരസിംഹ ക്ഷേത്രത്തിലാണ് മഞ്ജുവിന് താലിചാർത്തിയത്. പത്താം വയസ്സിലാണ് ഈങ്ങാപുഴ സ്വദേശിയായ ഭാര്യ റംലയുടെ നിർദേശപ്രകാരം മഞ്ജുവിനെ മജീദ് ഏറ്റെടുത്തത്. രണ്ട് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമുള്ള ഇവർ തങ്ങളുടെ മക്കളായ സുലൈഖ, സുമയ്യ എന്നിവരുടെ വിവാഹം കഴിഞ്ഞതോടെ മഞ്ജുവിനെ വളർത്തുപുത്രിയാക്കുകയായിരുന്നു. പെരിെങ്ങാളം സ്കൂളിൽ അഞ്ചാം ക്ലാസില്‍ ചേർന്ന മഞ്ജു പിന്നീട് മജീദിെൻറയും റംലയുടെയും 'മകളാ'യി. മഞ്ജു എം.എല്‍.ടി കോഴ്സ് പൂർത്തിയാക്കിയാണ് ദാമ്പത്യത്തിലേക്ക് കാലെടുത്തുവെച്ചത്. ഹൈന്ദവ മതാചാരപ്രകാരം മജീദിെൻറ വീട്ടിലാണ്വിവാഹനിശ്ചയം നടന്നത്. വിവാഹ ആഭരണങ്ങളൊരുക്കിയതും മജീദ് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story