Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഞ്ചോട്​ പാലം...

മാഞ്ചോട്​ പാലം തകർന്നടിഞ്ഞു

text_fields
bookmark_border
കണ്ണൂർ: ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന മാഞ്ചോട് പാലം തകർന്നതോടെ ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങൾ ദുരിതത്തിലായി. ശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊഴുകിയ മലവെള്ളപ്പാച്ചിലിലാണ് മാഞ്ചോട് പാലം തകർന്നടിഞ്ഞത്. പാലത്തിന് സമീപത്തെ സജയ​െൻറ വീട് മലവെള്ളപ്പാച്ചിലിൽ പൂർണമായും തകർന്നിരുന്നു. വീണ്ടും ഉരുൾപൊട്ടലുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇവിടെയുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മലഞ്ചരിവിൽനിന്നുള്ള കുത്തൊഴുക്കും മഴയും കുറഞ്ഞതോടെ നാട്ടുകാർ അൽപം ആശ്വാസത്തിലാണ്. പാലം തകർന്ന വിവരമറിഞ്ഞ് കണ്ണൂർ ഡി.എസ്.എസി------------------------------ സ​െൻററിൽ നിന്നുള്ള സൈനികരെത്തി തെങ്ങും മുളയും ഉപയോഗിച്ച് താൽക്കാലിക നടപ്പാലം പണിതത് നാട്ടുകാർക്ക് ആശ്വാസമായി. പടം sp4 മലവെള്ളപ്പാച്ചിലിൽ തകർന്ന മാഞ്ചോട് പാലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story